അസമിലെ ധന്ശ്രീ നദിക്ക് കുറുകെ ആര്.സി.സി പാലം യാഥാര്ത്ഥ്യമായി; 40ലധികം ഗ്രാമങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
Assam, 26 ജൂണ്‍ (H.S.) ഒരു പാലം അസമിലെ നാല്‍പ്പതിലധികം ഗ്രാമങ്ങളുടെ ജീവിതത്തെ മാറ്റി മാറിച്ചിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ വടക്കുകിഴക്കന്‍ മേഖല വികസന മന്ത്രാലയത്തിന്റെ ''നോര്‍ത്ത് ഈസ്റ്റ് സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്‌കീം
bridge


Assam, 26 ജൂണ്‍ (H.S.)

ഒരു പാലം അസമിലെ നാല്‍പ്പതിലധികം ഗ്രാമങ്ങളുടെ ജീവിതത്തെ മാറ്റി മാറിച്ചിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ വടക്കുകിഴക്കന്‍ മേഖല വികസന മന്ത്രാലയത്തിന്റെ 'നോര്‍ത്ത് ഈസ്റ്റ് സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്‌കീം'പ്രകാരം ധന്‍ശ്രീ നദിക്ക് കുറുകെ നിര്‍മ്മിച്ച പുതിയ ആര്‍സിസി പാലമാണ് ജനങ്ങള്‍ക്ക് പുതുജീവിതം സമ്മാനിക്കുന്നത്.

അസമിലെ കിഴക്കന്‍ കാര്‍ബി ആംഗ്ലോംഗ്, ഗോലാഘട്ട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായാണ് പാലം നിര്‍മ്മിച്ചത്. ഇതിനോട് അനുബന്ധിച്ച് റോഡും യാഥാര്‍ത്ഥ്യമായതോടെ 40ലധികം ഗ്രാമങ്ങളിലെ 45,000 ത്തോളം ആളുകള്‍ക്ക് വലിയ ഗുണമായി. പദ്ധതി പൂര്‍ത്തിയായതോടെ പ്രാദേശിക ഗോത്രവര്‍ഗക്കാരുടെയും ഗ്രാമീണര്‍ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ആസ്വദിക്കുകയാണ്.

കഴിഞ്ഞ 40 വര്‍ഷമായി ഒരു താല്‍ക്കാലിക മുള പാലത്തിലൂടെ മാത്രമായിരുന്നു ഗ്രമാവാസികളുടെ സഞ്ചാരം. അതില്‍ മാറ്റം ഉണ്ടായതില്‍ വലിയ സന്തോഷം. ഈ പ്രദേശത്തെ ഈ വലിയ മാറ്റത്തില്‍ സന്തോഷിക്കുന്നതായി പ്രദേശവാസിയായ നുവല്‍ശ്യാം പ്രതികരിച്ചു. റോഡ് ചെളി നിറഞ്ഞതുമായിരുന്നു. ഇത് സാധാരണ ദിവസങ്ങളില്‍ പോലും നടക്കാന്‍ ബുദ്ധിമുട്ടാക്കി. മഴ കൂടിയാണെങ്കില്‍ യാത്ര ദുസഹം. അതിലും മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു.

നാഗാലാന്‍ഡിലെ ലൈസാങ്ങില്‍ നിന്ന് ഉത്ഭവിക്കുന്ന വറ്റാത്ത ധന്‍ശ്രീ നദി മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ വെള്ളപ്പൊക്കത്തിലാകും. ഇതോടെ ഗ്രാമങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെടും. അക്കാലത്ത്, രോഗികളെയും പ്രായമായവരെയും ഗര്‍ഭിണികളെയും ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗ്രാമവാസികള്‍ക്ക് ജീവന്‍ അപകടത്തിലാക്കേണ്ടിവന്നു. ഇതിനെല്ലാം പരിഹാരമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

റോഡുകളും പാലവും ഇല്ലാത്തതിനാല്‍ വിളകള്‍ക്ക് വന്‍കിട വിപണികളില്‍ കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന കര്‍ഷകരുടെ ദുരിതത്തിനും പരിഹാരമായിരിക്കുകയാണ്. പദ്ധതി കമ്മീഷന്‍ ചെയ്തതോടെ പ്രാദേശിക കര്‍ഷകരുടെ മൊത്തം കാര്‍ഷിക ലാഭത്തില്‍ 60 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതുപോലെ, വിദ്യാഭ്യാസ മേഖലയിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കാലവര്‍ഷത്തില്‍, വെള്ളപ്പൊക്കവും റോഡുകള്‍ പൂര്‍ണ്ണമായും ചെളി നിറഞ്ഞതും കാരണം കുട്ടികള്‍ക്ക് മാസങ്ങളോളം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിലും മാറ്റം ഉണ്ടായിട്ടുണ്ട്.

തേയില ഇലകള്‍, അഗര്‍ മരം, മുള, റബ്ബര്‍ എന്നിവ വഹിക്കുന്ന 200 ലധികം ഭാരമേറിയ ട്രക്കുകള്‍ പുതുതായി നിര്‍മ്മിച്ച ഈ റൂട്ടിലൂടെ രാജ്യത്തെ മറ്റ് വിപണികളിലേക്ക് പോകുന്നുണ്ട്.പ്രദേശത്തെ പ്രാദേശിക വ്യാപാരവും വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാനും തടുങ്ങി. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകളോ മറ്റ് വാഹനങ്ങളോ നേരിട്ട് വീട്ടുവാതില്‍ക്കല്‍ എത്തുന്നു. ഇതിന്റെ സന്തോഷമാണ് ഓരോ ഗ്രാമവാസികളും പങ്കുവയ്ക്കുന്നത്.

പ്രാദേശിക യുവാക്കള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും (എസ്. എച്ച്. ജി) സ്വാശ്രയത്വത്തിനും തൊഴിലിനും തുടര്‍ച്ചയായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പാതയുടെ വികസനം വിവിധ ക്ഷേമപദ്ധതികള്‍, വികസന പരിപാടികള്‍, ഗവണ്‍മെന്റിന്റെ പൊതുവിതരണ സമ്പ്രദായം (പി. ഡി. എസ്) പോലുള്ള പൗരസേവനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ഗ്രാമീണമേഖലയുടെ അറ്റങ്ങളില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് വളരെ സുതാര്യവും എളുപ്പവുമാക്കി.

സുരക്ഷ, ക്രമസമാധാനം, പ്രാദേശിക വിനോദസഞ്ചാരത്തിന്റെ വികസനം എന്നിവയുടെ കാര്യത്തിലും പദ്ധതി വളരെ തന്ത്രപരവും പ്രധാനപ്പെട്ടതുമായ പങ്ക് വഹിക്കുന്നു. ദീര്‍ഘകാലമായി കലാപ കലുഷിതമായ അതിര്‍ത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതില്‍ സുരക്ഷാ സേനയ്ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഈപാലത്തിന്റെ നിര്‍മ്മാണത്തോടെ, അസം, നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ നടക്കുന്ന ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളക്കടത്ത്, നുഴഞ്ഞുകയറ്റം എന്നിവ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും വേഗത്തില്‍ കഴിയും.

പ്രാദേശിക ഗ്രാമീണ വിനോദസഞ്ചാരത്തിനും സാംസ്‌കാരിക അഭിമാനത്തിനും പുതിയ ഉയരങ്ങള്‍ നല്‍കുന്നത് കൂടിയാണ് ഈ പദ്ധതി. ഈ പാലം കമ്മീഷന്‍ ചെയ്തതോടെ ഇവിടെ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ ഗരം പാനി (നമ്പോര്‍) വന്യജീവി സങ്കേതത്തിലെ ചൂടുവെള്ള വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിനോദസഞ്ചാരികള്‍ക്ക് വളരെ എളുപ്പമായി. ഇതിനുപുറമെ, ഇവിടെ നിന്ന് വെറും 8 കിലോമീറ്റര്‍ അകലെയുള്ള ദിയോപാനിയിലെ വളരെ പുരാതനവും ചരിത്രപരവുമായ ദുര്‍ഗ്ഗാ ക്ഷേത്രവും സന്ദര്‍ശിക്കുന്ന ഭക്തരുടെയും തീര്‍ത്ഥാടകരുടെയും ഭക്തരുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News