കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഇന്ന് പൊളിറ്റ് ബ്യൂറോ ചര്ച്ച ചെയ്യുമെന്ന് സിപിഎം ജനറല് സെക്രട്ടറി എംഎ ബേബി.
Thiruvananthapuram , 26 ജൂണ് (H.S.) കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഇന്ന് പൊളിറ്റ് ബ്യൂറോ ചര്ച്ച ചെയ്യുമെന്ന് സിപിഎം ജനറല് സെക്രട്ടറി എംഎ ബേബി. രണ്ടിടങ്ങളിലുമുണ്ടായ തിരിച്ചടികളെ കുറിച്ച് പാര്ട്ടി ഇതിനകം വിവിധ തലങ
M A Baby


Thiruvananthapuram , 26 ജൂണ് (H.S.)

കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഇന്ന് പൊളിറ്റ് ബ്യൂറോ ചര്ച്ച ചെയ്യുമെന്ന് സിപിഎം ജനറല് സെക്രട്ടറി എംഎ ബേബി. രണ്ടിടങ്ങളിലുമുണ്ടായ തിരിച്ചടികളെ കുറിച്ച് പാര്ട്ടി ഇതിനകം വിവിധ തലങ്ങളില് ചര്ച്ചകള് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎ ബേബി.

ചരിത്രത്തിൽ ആദ്യമായി ബിജെപി നേതൃത്വത്തിലുള്ള ഒരു സർക്കാർ പശ്ചിമ ബംഗാളില് അധികാരത്തില് വന്നു. കേരളത്തിലാണെങ്കില് സിപിഎം നല്ല പോലെ പ്രവര്ത്തിച്ചിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അതൊരു സാധാരണ പരാജയമായിരുന്നില്ല. ഗൗരവമായ ആത്മ പരിശോധന ആവശ്യമുള്ള അസാധാരണയായ ഒരു തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് വിവിധ പാർട്ടി യൂണിറ്റുകൾ സ്വതന്ത്രമായി അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. അവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും കേരളത്തിലും സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടന്നു. അവിടങ്ങളില് വിഷയം വിപുലമായി തന്നെ ചർച്ച ചെയ്തു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി. ഈ റിപ്പോർട്ടാണ് പൊളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്യുക. ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര കമ്മിറ്റി യോഗത്തിന് പൊളിറ്റ് ബ്യൂറോ ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ട്. അത് തെരഞ്ഞെടുപ്പുകളുമായും വിശാലമായ രാഷ്ട്രീയ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടതാണ്. പൊളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണിവ അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റികൾ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് പൊളിറ്റ് ബ്യൂറോ എന്ത് തീരുമാനമെടുക്കുമെന്ന് മുൻകൂട്ടി ഊഹിക്കുന്നത് ഉചിതമല്ലെന്ന് ബേബി പറഞ്ഞു.

എംഎ ബേബിയെ കൂടാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം കേരള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തി. യോഗത്തിന് മുന്നോടിയായി മൂവരും തമ്മില് ഇന്നലെ ചര്ച്ച നടത്തിയിരുന്നു. കേരളത്തിൽ എൽഡിഎഫിന് കനത്ത പരാജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില് ഏറ്റുവാങ്ങേണ്ടി വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 140 സീറ്റുകളിൽ 35 എണ്ണം മാത്രമാണ് എല്ഡിഎഫിന് വിജയം കൊയ്യാനായത്. ഇത് മൂന്നാം തവണയും ഭരണത്തിലേറാനാകുമെന്ന എല്ഡിഎഫിന്റെ വിശ്വാസത്തിന് മങ്ങലേല്പ്പിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News