ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിൽ
Idukki , 26 ജൂണ് (H.S.) ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നത് കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിൽ. ഇവരിൽനിന്ന് 22,000 രൂപ വിലയുള്ള ക
Operation thoofan


Idukki , 26 ജൂണ് (H.S.)

ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നത് കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിൽ. ഇവരിൽനിന്ന് 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള ടാപെൻ്റഡോൾ ടാബ്ലെറ്റ് (Tapentadol Tablet) 100mg യുടെ പാക്കറ്റുകളും കഞ്ചാവും കണ്ടെടുത്തു.

നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (22) (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ (22), മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ (22) എന്നിവരാണ് പിടിയിലായത്. ജെസ്മിനെ സമീപത്തു നിന്നും കഞ്ചാവ് ബീഡി വലിച്ചതിനാണ് പിടികൂടിയത്. ഇയാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻ്റെ സംശയം.

സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായി നെടുങ്കണ്ടം എസ് ഐ ലിജോ പി മണി പറഞ്ഞു. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ മറ്റൊരു പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ചതിന് മറ്റൊരു യുവാവിനെയും ഇതേ പ്രദേശത്തു നിന്നും പിടികൂടി. മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ (25) നെയാണ് പിടികൂടിയത്.വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് ലിജോ പി മണി വ്യക്തമാക്കി.

പരിശോധനയില് പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്

നെടുങ്കണ്ടം എസ് ഐ ലിജോ പി മണിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ നിൽക്കുന്ന യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന കവറിൽ നിന്നും ഗുളികകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും, കപ്പള തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വേദനസംഹാരി ഗുളികകൾ സോഡിയം ക്ലോറൈഡ് ലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തിവെച്ച് ലഹരി കണ്ടെത്തുകയായിരുന്നു യുവാക്കൾ. ഇതിനായി വേദന കുറഞ്ഞ ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. കവറിൽ നിന്നും കണ്ടെടുത്ത സിഗരറ്റ് , ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയിൽ കപ്പള തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കുന്നതായും യുവാക്കൾ പറഞ്ഞു. വേദനസംഹാരി കുത്തിവച്ചശേഷം ഇങ്ങനെ കഞ്ചാവ് വലിച്ചാൽ രണ്ട് ദിവസത്തോളം ലഹരി നൽകുമെന്നും യുവാക്കൾ പൊലീസിനോട് പറഞ്ഞു.

കാൻസർ ബാധിതർക്ക് കീമോതെറാപ്പിക്ക് ശേഷം നൽകുന്ന വേദനസംഹാരി ഗുളികകളാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നത്. കട്ടപ്പനയിലെ ക്യാപ്സ്യൂൾ എന്ന മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് ഇവർ ഈ ഗുളിക വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങുവാൻ ഇവരെ പറഞ്ഞയച്ചതെന്നും പൊലീസിനോട് സമ്മതിച്ചു. ദിവാകറിനായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News