Enter your Email Address to subscribe to our newsletters

Kochi, 26 ജൂണ്‍ (H.S.)
തിരാസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചു പോയവരെ തിരികെ കൊണ്ടുവരാനുള്ള സജീവമായ ശ്രമം നടത്തുമെന്ന് രമേശ് പിഷാരടി. എല്ലാവരുമായും ചര്‍ച്ചകള്‍ നടന്നു വരികയാണ്. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് നിലവില്‍ ശ്രമിക്കുന്നത്. അത് ഫലം കാണുമെന്നാണ് വിശ്വസിക്കുന്നതെന്നും പിഷാരടി പറഞ്ഞു.
ശ്വേതാ മേനോന്‍, അന്‍സിബ, മല്ലികാ സുകുമാരന്‍ തുടങ്ങിയവരുമായി നേരിട്ട് സംസാരിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുമായും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കും സംഘടന വിട്ടുപോകാന്‍ ഇടയാക്കിയ പ്രശ്‌നങ്ങള്‍ എന്താണെന്ന് ആഴത്തില്‍ മനസ്സിലാക്കും. അതിന് ശേഷമാകും പരിഹാരം കാണാനുള്ള ശ്രമം നടത്തുക.
അഡ്‌ഹോക് കമ്മിറ്റിയെന്നാല്‍ സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. ഏറ്റവും അടുത്തുതന്നെ തിരഞ്ഞെടുപ്പുനടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തും. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും പുതിയ കമ്മിറ്റി വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കൃത്യമായി മുന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. വളരെ കുറച്ചാളുകളേ ഉള്ളുവെങ്കിലും എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ മാനസികമായ വേദനയുണ്ട്.
വരാനിരിക്കുന്ന പുതിയ കമ്മിറ്റിയുടെ ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല. തനിക്ക് നിലവില്‍ പാലക്കാടുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും പിഷാരടി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S