മാധവ മുദ്ര പുരസ്കാരം ഡോ. കെ.എസ്. രവികുമാറിന് സമ്മാനിച്ചു
Thiruvanathapuram, 26 ജൂണ്‍ (H.S.) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സാഹിത്യ പുരസ്കാരമായ മാധവ മുദ്ര പുരസ്കാരം(2025) പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. കെ. എസ് .രവികുമാറിന് സമ്മാനിച്ചു. തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ ന
award


Thiruvanathapuram, 26 ജൂണ്‍ (H.S.)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സാഹിത്യ പുരസ്കാരമായ മാധവ മുദ്ര പുരസ്കാരം(2025) പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. കെ. എസ് .രവികുമാറിന് സമ്മാനിച്ചു. തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാറാണ് പുരസ്കാരം നൽകിയത്. പുരസ്കാര സമർപ്പണ സമ്മേളനം കാട്ടാക്കട എം.എൽ.എ എം.ആർ ബൈജു ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് മാധവ കവിയുടെ സ്മരണാർത്ഥം സാഹിത്യ പുരസ്കാരം ഏർപ്പെടുത്തുന്നത് വഴി മലയാള സാഹിത്യത്തിൽ മലയിൻകീഴിന്റേയും മാധവ കവിയുടേയും ഖ്യാതി നിലനിർത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ അധ്യക്ഷത വഹിച്ചു.എഴുത്തച്ഛനും മുൻപ് മലയാളഭാഷയുടെ ശൈശവദശയിലെ ഏറ്റവും പ്രഗത്ഭനായ കവിയാണ് മാധവ കവിയെന്ന് അദ്ദേഹം പറഞ്ഞു. മലയിൻകീഴ് വേണുഗോപാൽ, നിയാദൽ അക്സർ, മായാ രാജേന്ദ്രൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡോ. കെ.എസ് രവികുമാർ മറുപടി പ്രസംഗം നടത്തി. 25001/- രൂപയും ശിൽപ്പവും അടങ്ങുന്നതാണ് മാധവ മുദ്ര പുരസ്കാരം.

---------------

Hindusthan Samachar / Sreejith S


Latest News