ലഹരി, മദ്യക്കടത്ത് തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൽ ആദ്യമായി സൈബർ വിങ് രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു.
Kozhikode , 26 ജൂണ് (H.S.) ലഹരി, മദ്യക്കടത്ത് തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൽ ആദ്യമായി സൈബർ വിങ് രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുറ്റവാളികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ വേഗത്തിൽ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമ
KERALA EXCISE CYBER WING


Kozhikode , 26 ജൂണ് (H.S.)

ലഹരി, മദ്യക്കടത്ത് തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൽ ആദ്യമായി സൈബർ വിങ് രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുറ്റവാളികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ വേഗത്തിൽ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹമാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപനയും ഇടപാടുകളും കണ്ടെത്താൻ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ഐടി മേഖലയിൽ വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരെയാണ് സൈബർ വിങ്ങിൽ നിയോഗിക്കുക. ഇവർക്ക് പ്രത്യേക പരിശീലനവും ലാപ്ടോപ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നൽകും. നിലവിൽ സൈബർ സംബന്ധമായ അന്വേഷണങ്ങൾക്ക് പൊലീസിൻ്റെ സൈബർ സെൽ വിഭാഗത്തെയാണ് എക്സൈസ് ആശ്രയിക്കുന്നത്. കോൾ റെക്കോർഡ് ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ എക്സൈസിന് അനുമതിയില്ല.

കേന്ദ്ര അനുമതിക്കായി കാത്തിരിപ്പ്കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പദ്ധതി യാഥാർഥ്യമാക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു ഇടിവി ഭാരതിനോട് പറഞ്ഞു. അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങൾ എക്സൈസ് കമ്മിഷണർ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യങ്ങളും കേരളത്തിന് അനുമതി ലഭിക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും കമ്മിഷണർ പരിശോധിക്കുന്നുണ്ട്. ഒരു രഹസ്യവിവരം ലഭിച്ചാൽ പ്രതികളെ പിന്തുടരാൻ ടവർ ലൊക്കേഷൻ ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എക്സൈസിന് ഇത് നേരിട്ട് ചെയ്യാൻ കഴിഞ്ഞാൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാകും. ലഹരിവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിലേക്ക് അതിവേഗം എത്തിപ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ വകുപ്പ് നടപടികൾ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പരിമിതികൾ ഒഴിവാക്കാൻ പുതിയ പദ്ധതിസൈബർ അന്വേഷണങ്ങളുടെ ഏകോപനത്തിനായി നിലവിൽ കേരള എക്സൈസ് ആസ്ഥാനത്ത് ഒരു പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും രണ്ട് ഉദ്യോഗസ്ഥർ വീതമുള്ള സൈബർ വിഭാഗവുമുണ്ട്. എന്നാൽ ഇവർക്ക് നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ല. അന്വേഷണങ്ങൾക്കായി കേരള പൊലീസിൻ്റെ സൈബർ സെല്ലുമായി ബന്ധപ്പെടാൻ എക്സൈസ് ലൈസൺ ഓഫിസർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ പരിമിതി ഒഴിവാക്കാനാണ് എക്സൈസ് വകുപ്പിന് കീഴിൽ സൈബർ വിങ് ഉൾപ്പെടുന്ന 'സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്.

മറ്റ് സംസ്ഥാനങ്ങളിലെ രീതി

തമിഴ്നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് പൊലീസിൻ്റെ ഭാഗമായ 'പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വിങ്' ആണ്. അതിനാൽ അവർക്ക് പൊലീസിൻ്റെ സൈബർ ക്രൈം വിങ്ങിൻ്റെ സേവനങ്ങൾ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. കർണാടകയിൽ എക്സൈസ് വകുപ്പ് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സോഫ്റ്റ്വെയറുകളും ഐടി സെല്ലുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും വിവരശേഖരണത്തിന് പൊലീസിനെ തന്നെയാണ് ആശ്രയിക്കുന്നത്. ചുരുക്കത്തിൽ, സൈബർ നിരീക്ഷണത്തിനായി എക്സൈസ് വകുപ്പിന് സ്വന്തമായി ഐടി അനാലിസിസ് സെല്ലുകൾ ഉണ്ടെങ്കിലും, ഔദ്യോഗികമായി കേസ് അന്വേഷണത്തിനുള്ള സൈബർ വിങ് അധികാരം പൊലീസ് വകുപ്പിന് മാത്രമാണുള്ളത്.

സ്വതന്ത്ര സൈബർ വിങ് വരുന്ന ആദ്യ സംസ്ഥാനം

ഇന്ത്യയിൽ എക്സൈസ് വകുപ്പിന് മാത്രമായി പൂർണ അധികാരങ്ങളുള്ള ഒരു സ്വതന്ത്ര സൈബർ വിങ് നിലവിലില്ല. കുറ്റവാളികളുടെ ടവർ ലൊക്കേഷൻ കണ്ടെത്താനും കോൾ റെക്കോർഡുകൾ ശേഖരിക്കാനും എല്ലാ സംസ്ഥാനങ്ങളിലെയും എക്സൈസ് വകുപ്പുകൾ അതത് സംസ്ഥാനങ്ങളിലെ പൊലീസ് സൈബർ സെല്ലിനെയാണ് ആശ്രയിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമപ്രകാരം നോഡൽ ഏജൻസി അംഗീകാരമുള്ള സുരക്ഷാ വിഭാഗങ്ങൾക്ക് മാത്രമേ ടെലികോം കമ്പനികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കൂ. നിലവിൽ എക്സൈസ് വകുപ്പുകൾക്ക് ഈ അംഗീകാരമില്ല. എന്നിരുന്നാലും, ലഹരിക്കടത്തും വ്യാജമദ്യ വിൽപനയും തടയുന്നതിനായി ചില സംസ്ഥാനങ്ങൾ എക്സൈസ് വകുപ്പിനുള്ളിൽ തന്നെ ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ സ്വന്തമായി സൈബർ വിങ് ഉള്ള ആദ്യ എക്സൈസ് വകുപ്പായി കേരളം മാറും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News