കുഞ്ഞുങ്ങൾ നാടിന്റെ വലിയ സമ്പത്ത്; മന്ത്രി ബിന്ദു കൃഷ്ണ
Thiruvananthapuram,27 ജൂണ് (H.S.) കുഞ്ഞുങ്ങൾ നാടിന്റെ വലിയ സമ്പത്തെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വനിതാ-ശിശു വികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളി
ബിന്ദു കൃഷ്ണ


Thiruvananthapuram,27 ജൂണ് (H.S.)

കുഞ്ഞുങ്ങൾ നാടിന്റെ വലിയ സമ്പത്തെന്ന് മന്ത്രി ബിന്ദു കൃഷ്ണ.

വനിതാ-ശിശു വികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനയോഗം വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് ആ നാടിന്റെ കുഞ്ഞുങ്ങളാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു..ഭാവിയിൽ രാജ്യത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകേണ്ടവരാണ് കുട്ടികളാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും അവരുടെ ജന്മസിദ്ധമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി മുതൽ വനിതാ-ശിശു വികസന വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും കുട്ടികൾക്ക് സ്വന്തം മാതാപിതാക്കളെപ്പോലെ കരുതലും പിന്തുണയും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

കുട്ടികളുമായി സംവദിച്ച മന്ത്രി ഭാവിയിൽ ആരാകാനാണ് ആഗ്രഹമെന്ന് അവരോട്ചോ ദിച്ചു. ഡോക്ടർ, എൻജിനീയർ, അധ്യാപകൻ, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ തുടങ്ങിയ വിവിധ മേഖലകളിലുള്ള കുട്ടികളുടെ സ്വപ്നങ്ങളെ അഭിനന്ദിക്കുകയും അവ സാക്ഷാത്കരിക്കാൻ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറാൻ പ്രചോദിപ്പിക്കുകയും ചെയ്തു.

രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ച് ബോധമുള്ള ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട്, ലഹരിയെയും സാമൂഹിക തിന്മകളെയും ധൈര്യത്തോടെ പ്രതിരോധിക്കണമെന്നും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള മനോഭാവം വളർത്തണമെന്നും കുട്ടികളോട് പറഞ്ഞു.

വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് IAS സ്വാഗതം ആശംസിച്ചു. തൃക്കാക്കര എം.എൽ.എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വാർഡ് കൗൺസിലർ നിഷാദ് സി.എ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ജെബീൻ ലോലിത സെയ്ൻ എന്നിവർ ആശംസകൾ നേർന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News