സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്.
Thiruvananthapuram , 27 ജൂണ് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയായി. ഇന്നലെ രണ്ട് തവണയായി വില ഉയർന്നതിന് പിന്നാലെയാണ് ഇന്നത്തെ വർധന. ഒരു ഗ്രാം സ്വർണത്ത
gold rate hiked kerala July 02


Thiruvananthapuram , 27 ജൂണ് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയായി. ഇന്നലെ രണ്ട് തവണയായി വില ഉയർന്നതിന് പിന്നാലെയാണ് ഇന്നത്തെ വർധന.

ഒരു ഗ്രാം സ്വർണത്തിന് 13,195 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ രാവിലെ പവന് 200 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയർന്നതോടെ പവന് 1,04,680 രൂപയും ഗ്രാമിന് 13,085 രൂപയുമായി മാറി. തുടർച്ചയായി വില ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഒരു പവൻ്റെ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഏകദേശം ഒന്നര ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർധിച്ച് 10,845 രൂപയിലെത്തി. പവന് 86,760 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,445 രൂപയും പവന് 67,560 രൂപയുമാണ് ഇന്നത്തെ വില.

അഡ്വാൻസ് ബുക്കിങ്സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നത് സാധാരണക്കാരെയും വിവാഹം നിശ്ചയിച്ച് കാത്തിരിക്കുന്നവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മാർഗം. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാം. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും. ഇനി ബുക്ക് ചെയ്ത ദിവസത്തേക്കാൾ വില കുറയുകയാണെങ്കിൽ, അന്നത്തെ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണം വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

കാരണങ്ങൾ അനവധി

ആഗോള സ്വർണ വിപണിയിലെ ഭൗമ രാഷ്ട്രീയ, സാമ്പത്തിക കാലാവസ്ഥ സങ്കീർണമായി തുടരുന്നതാണ് രാജ്യത്തെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതും സ്വർണവില വീണ്ടും ഉയരാൻ കാരണമാകുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരുടെ എണ്ണം വർധിച്ചതാണ് ആഗോള തലത്തിൽ ഡിമാൻഡ് ഉയർത്തുന്നത്.

വില കുറഞ്ഞ സമയത്ത് സ്വർണത്തിലേക്ക് പുതിയ നിക്ഷേപകർ എത്തിയത് വില ക്രമാതീതമായി ഉയരുന്നതിലേക്ക് നയിച്ചു. അതേസമയം, പഴയ ആഭരണം വിൽക്കാൻ കാത്തിരിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ഒരു പവൻ സ്വർണം വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ ലഭിച്ചേക്കും. വരും ദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ സൂചനകൾ. അതിനാൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News