വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിലും പി എം ശ്രീ പദ്ധതിയിലും മുന് എല്ഡിഎഫ് സര്ക്കാരിനെ വിമർശിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
Malappuram , 27 ജൂണ് (H.S.) വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിലും പി എം ശ്രീ പദ്ധതിയിലും മുന് എല്ഡിഎഫ് സര്ക്കാരിനെ വിമർശിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഫയലുകള് അതിവേഗം നീങ്ങിയത് എല്ഡിഎഫ് സര്ക്കാരിൻ്റെ കാലത്താണെന്നും മദ്
P k kunjalikutty


Malappuram , 27 ജൂണ് (H.S.)

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിലും പി എം ശ്രീ പദ്ധതിയിലും മുന് എല്ഡിഎഫ് സര്ക്കാരിനെ വിമർശിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഫയലുകള് അതിവേഗം നീങ്ങിയത് എല്ഡിഎഫ് സര്ക്കാരിൻ്റെ കാലത്താണെന്നും മദ്യനയത്തിൻ്റെ കാര്യത്തിൽ എന്തുവേണമെന്ന് സര്ക്കാര് തീരുമാനിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

''പഴയ സർക്കാർ തുടങ്ങി വെച്ചതിൻ്റെ പലതും ആണ് ബജറ്റിൽ പ്രതിഫലിച്ചത്. നികുതിയുമായി ബന്ധപ്പെട്ട ഫയല് ബഹുദൂരം സഞ്ചരിച്ചാണ് ഞങ്ങളുടെ അടുത്തെത്തിയത്. അതിൻ്റെ സഞ്ചാരപാത നോക്കണം. നല്ല സ്പീഡിൽ വളരെ ദൂരം സഞ്ചരിച്ചാണ് എത്തിയത്. പി എം ശ്രീയിലും അത് അത് തന്നെ ആണ് സംഭവിച്ചത്. ഇതിൽ എല്ലാം ഇനി എന്ത് ചെയ്യാം എന്നാണ് ഉപസമിതി പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരൊക്കെ പഴയതുതന്നെയാണല്ലോ'', എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫണ്ട് കിട്ടില്ലെന്ന ഘട്ടത്തിലാണ് ഒപ്പുവെച്ചതെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിരുന്നു. ഇനി എന്ത് ചെയ്യാന് കഴിയുമെന്നാണ് നമ്മള് നോക്കുന്നത്. പരിക്കില്ലാതെ എങ്ങനെ ഇക്കാര്യങ്ങളില് നിന്ന് തലയൂരാം എന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്. ഒരുമാസമായ സര്ക്കാരിൻ്റെ പെടലിക്ക് അതൊന്നും വെച്ചുപോകാനാകില്ല. പിഎംശ്രീയില് കൊണ്ടുപോയി കുടുക്കിവെച്ചു. ഇനി എന്തുചെയ്യാനാകുമെന്നാണ് തങ്ങള് നോക്കുന്നത്. ഇതിനൊക്കെ നല്ല ക്ലാരിറ്റിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

''പിഎംശ്രീയിലും സംഭവിച്ചത് സമാനകാര്യമാണ്. ബഹുദൂരം താണ്ടിയാണ് ഫയലുകള് തങ്ങളുടെ മുന്നിലെത്തിയത്. ഒരുമാസമായ സര്ക്കാരിൻ്റെ പെടലിക്ക് അതൊന്നും വെച്ചുപോകാനാകില്ല. പിഎംശ്രീയില് കൊണ്ടുപോയി കുടുക്കിവെച്ചു. ഫണ്ട് കിട്ടില്ലെന്ന ഘട്ടത്തിലാണ് ഒപ്പുവെച്ചതെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി എന്തുചെയ്യാനാകുമെന്നാണ് തങ്ങള് നോക്കുന്നത്. ഇതിനൊക്കെ നല്ല ക്ലാരിറ്റിയുണ്ട്. ഇതെല്ലാം അവര് ചെയ്തുവെച്ചതാണ്. അതില് നിന്നും തല ഊരണമെങ്കില് എന്തുചെയ്യാനാകുമെന്നാണ് യുഡിഎഫ് നോക്കുന്നതെന്നും'' കുഞ്ഞാലിക്കുട്ടി ആവര്ത്തിച്ചു.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകില്ല പുതിയ ഖനനം അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കരിമണലില് സ്വകാര്യവല്ക്കരണം കൊണ്ടുവരാനുള്ള നീക്കമില്ല. അതൊരു റിസര്വ്ഡ് പബ്ലിക്സെക്ടറാണ്. അങ്ങനെയൊരു സംഗതി അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്ത്തു.

കുട്ടനാട്ടിലെ അവധി വിവാദം

കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമായില് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി സംസാരിച്ചത് തന്നോട് ആണെന്നും അത് കുട്ടനാട്ടിലെ അവധിയുമായി ബന്ധപ്പെട്ട് അല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നോട് സംസാരിച്ച് കൊണ്ടിരിക്കെ ആണ് ഈ ചോദ്യം ഉയർന്നത്, റെജി ചെറിയാൻ്റെ ചോദ്യത്തിനല്ല മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും അതിന് മറുപടി നൽകിയ ശേഷം തന്നോട് സംസാരം തുടരുക ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എംഎൽഎയോട് അല്ലെന്ന് എനിക്ക് അറിയാം. അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News