റോഡ് നവീകരണത്തിനുള്ള ടാറിൻ്റെയും മറ്റ് സാധനങ്ങളുടെയും ക്ഷാമവും വിലവർധനവും കാരണം സംസ്ഥാനത്തെ മരാമത്ത് പണികൾ പൂർണമായും മുടങ്ങി.
Thiruvananthapuram , 27 ജൂണ് (H.S.) റോഡ് നവീകരണത്തിനുള്ള ടാറിൻ്റെയും മറ്റ് സാധനങ്ങളുടെയും ക്ഷാമവും വിലവർധനവും കാരണം സംസ്ഥാനത്തെ മരാമത്ത് പണികൾ പൂർണമായും മുടങ്ങി. വിവിധ ജില്ലകളിലായി 9,398 റോഡുകളാണ് തകർന്ന നിലയിലുള്ളത്. ബിഎംബിസി നിലവാരത്തിൽ 11,824 ക
Road construction


Thiruvananthapuram , 27 ജൂണ് (H.S.)

റോഡ് നവീകരണത്തിനുള്ള ടാറിൻ്റെയും മറ്റ് സാധനങ്ങളുടെയും ക്ഷാമവും വിലവർധനവും കാരണം സംസ്ഥാനത്തെ മരാമത്ത് പണികൾ പൂർണമായും മുടങ്ങി. വിവിധ ജില്ലകളിലായി 9,398 റോഡുകളാണ് തകർന്ന നിലയിലുള്ളത്. ബിഎംബിസി നിലവാരത്തിൽ 11,824 കി. മീറ്റർ റോഡ് നവീകരിക്കാനുണ്ട്.

ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പലയിടത്തും റോഡുകളുടെ ടാറിംഗ് പാതിവഴിയിലാണ്. 2025 ഡിസംബറിൽ ടണ്ണിന് 52,799 രൂപയായിരുന്നു ടാർ വില. ഇപ്പോൾ ജിഎസ്ടി ഉൾപ്പെടെ ടണ്ണിന് 89,000 യാണ് ടാറിൻ്റെ വില. മൂന്നുമാസത്തിനിടെ 30,236 രൂപയാണ് വർധിച്ചത്. ടാറിൻ്റെ വില വർധനവ് അനുസരിച്ച് ഏറ്റെടുത്ത പണികൾ നടത്താൻ കരാറുകാർക്ക് നഷ്ട പരിഹാരം നൽകണമെന്ന ആവശ്യം സർക്കാരിൻ്റെ പരിഗണനയിലാണ്.

റോഡ് പണി എസ്റ്റിമേറ്റുകളിൽ ഒരു ടൺ ടാറിന് 55,259 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വിലയനുസരിച്ച് കരാറുകാർ ടണ്ണിന് 33,741 രൂപ അധികം നൽകേണ്ടി വരുന്നതുകൊണ്ട് പുതിയ പണികൾ ഏറ്റെടുക്കാനും കരാറുകാർ തയ്യാറാകുന്നില്ല. ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഗ്രാമീണ റോഡുകളുടെ ഉയുൾപ്പെടെ നിർമ്മാണം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയതോടെ പരമ്പരാഗത നിർമ്മാണരീതിയേക്കാൾ നാലിരട്ടി ടാറാണ് ആവശ്യമായി വരുന്നത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സംസ്ഥാനത്ത് പ്രധാനമായും റോഡ് നവീകരണ ജോലികൾ നടക്കുന്നത്. പലയിടത്തും പണികൾ ആരംഭിച്ചിട്ടു പോലുമില്ല. ടാറിൻ്റെ വിലക്കൂടൂതൽ കാരണം ഏറ്റെടുത്ത പണികൾ പൂർത്തിയാക്കാൻ ദേശീയ പാത അതോരിറ്റി കരാറുകാർക്ക് നഷ്ട പരിഹാരം നൽകുന്നുണ്ട്. അതേരീതിയിൽ സംസ്ഥാന സർക്കാരും നഷ്ട പരിഹാരം നൽകണമെന്നാണ് കരാറുകാർ ആവശ്യപ്പെടുന്നുണ്ട്.

18 മാസത്തിലധികം പൂർത്തിയാക്കാൻ കാലാവധിയുള്ള റോഡ് പണികൾക്ക് വിലവ്യതിയാന വ്യവസ്ഥ ബാധകമായതിനാൽ അവയുടെ കരാറുകാർക്കാണ് നഷ്ട പരിഹാരം ലഭിക്കുന്നത്. 18 മാസത്തിൽ കുറവ് പൂർത്തിയാക്കാൻ കാലാവധിയുള്ള ചെറുകിട, ഇടത്തരം പ്രവൃത്തികൾക്ക് മാത്രമാണ് വിലവർധന മൂലമുള്ള നഷ്ട പരിഹാരം ലഭിക്കാത്തത്. അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രവൃത്തികൾക്കും വില വ്യതിയാന വ്യവസ്ഥ മുൻകാല പ്രാബല്യത്തോടെ ബാധകമാക്കണെമന്നാണ് കരാറുകാരുടെ ആവശ്യം.

പശ്ചിമേഷ്യൻ യുദ്ധം കാരണമാണ് ടാർ ക്ഷമവും വില വർദ്ധനവുമുണ്ടായത്. നഷ്ട പരിഹാരം നൽകണമെന്ന കരാറുകാരുടെ ആവശ്യം ചീഫ് എഞ്ചിനിയേഴ്സ് കമ്മിറ്റിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറും അനുകൂല ശുപാർശയാടുകൂടി ധനവകുപ്പിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇനി ധനവകുപ്പാണ് തീരുമാനമെടുക്കേണ്ടത്. ടാറിൻ്റ വിലക്കൂടുതലും ക്ഷാമവും കാരണം വേനൽക്കാലത്ത് റോഡ് ടാറിംഗ് ഉൾപ്പെടെ ജോലികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും വിലക്കൂടുതലനുസരിച്ച് എസ്റ്റിമേറ്റിൽ റേറ്റ് കൂട്ടാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ഗവൺമൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഭാരവാഹി വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽഡിഎഫ് സർക്കാർ 9780.13 കോടി രൂപയുടെ പ്രാദേശിക റോഡ് വികസനം നടത്തിയതായാണ് അവകാശപ്പെടുന്നത്. ഗ്രാമീണ- നഗര റോഡ് പ്രവൃത്തികൾക്ക് പദ്ധതി വിഹിതം, റോഡ് മെയിൻ്റനൻസ് ഫണ്ടിൻ്റെ ഇനത്തിൽ മാത്രം ചെലവഴിച്ചത് 8,867.07 കോടി രൂപയാണ്.

ഇതിനു പുറമേ കേരളത്തിലെ തദ്ദേശ റോഡ് വികസനത്തിനായി സർക്കാർ നേരിട്ട് തുക നൽകി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി വഴി 913.06 കോടിക്ക് 5265 റോഡുകൾ പുനർനിർമ്മിച്ചു. ശേഷിക്കുന്ന റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രളയശേഷം നടപ്പിലാക്കിയ റീബിൽഡ് കേരളാ പദ്ധതിയുടെ ഭാഗമായുള്ള റോഡുകൾ, കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതികളായ സ്മാർട്ട് സിറ്റി, അമൃത്, പിഎംജിഎസൈ്വ തുടങ്ങിയ പദ്ധതികൾ വഴിയുള്ള റോഡുകൾ എന്നിവ ഇതിന് പുറമേയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News