Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 ജൂണ് (H.S.)
ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം(40)ന് എതിരായ മൂന്നാമത്തെ കേസിൽ നാൽപ്പത്തിയേഴ് വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ് വിധി.
നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകൾ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷ കാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെൻ്ററിൽ 2018 ൽ അഞ്ചാം ക്ലാസിൽ പഠിക്കുബോഴാന് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ നെറ്റ്സിലും, ജിമ്മിലേക്കും, അവിടുത്തെ വിവിധ ബാത്ത്റൂമിലേക്കും മറ്റും കൊണ്ട് പോയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.
ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി എടുത്തു. ഇതുകൂടാതെ കുട്ടിയുടെ വീട്ടിലുള്ള നെറ്റ്സിൽ വച്ചും ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കോച്ചിങ് എന്ന് പറഞ്ഞാണ് കുട്ടിയെ ഗ്രൗണ്ടിൽ നിന്നും ആ കെട്ടിടത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയ് ആരും ഇല്ലാത്ത സമയം നോക്കി പ്രതി പീഡനം നടത്തിയിരുന്നത്. ഇതിനാൽ 2021ൽ കുട്ടി കോച്ചിങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല.
2024 മാർച്ച് ഇരുപത്തിയെട്ടിന് തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻ്റിൽ പങ്കടുക്കാൻ എത്തിയ അതിജീവിത വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ഭയന്ന് ബഹളം വയ്ക്കുകയും ചെയ്തു. ഇത് കണ്ട കൂടെയുള്ളവർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഇതിൽ മൂന്നുകേസുകളിൽ ശിക്ഷ വിധിച്ചു കുറ്റക്കാരൻ ആയി കണ്ടെത്തിയ നാലാമത്തെ കേസിൽ തിങ്കളാഴ്ച വിധി പറയും.
പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ സുരഭി പി ,രവിശങ്കർ തമ്പി എച്ച് എന്നിവർ ഹാജരായി. കണ്ടോൺമെൻ്റ് പൊലീസ് ഇൻസ്പെക്ടർ ജയകൃഷ്ണൻ. എസ്, പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർ വിഷ്ണു സജീവ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR