Enter your Email Address to subscribe to our newsletters

Kottayam , 27 ജൂണ് (H.S.)
മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം സെൽഫ് ഗോളായി മാറിയെന്ന് വിഎൻ വാസവൻ്റെ പരിഹാസം. സെൽഫ് ഗോൾ അടിച്ച് മുഖ്യമന്ത്രി കുപ്രസിദ്ധനായിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് സെൽഫ് ഗോളുകളാണ് മുഖ്യമന്ത്രി അടിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. മദ്യനയത്തിൽ പഴയ സർക്കാർ തെറ്റുവരുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്തുകയാണ് പുതിയ സർക്കാർ ചെയ്യേണ്ടതെന്നും മുൻമന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.
വിഷയം ആദ്യം പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യണമായിരുന്നു. മദ്യവുമായി ബന്ധപ്പെട്ട ഫയൽ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ ബക്കാർഡിയുടെ ഫയലിൽ ഒരു തീരുമാനവും എടുത്തിരുന്നില്ലെന്നും വി എൻ വാസവൻ വ്യക്തമാക്കി. കൂടാതെ മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധി നൽകുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ ദ്വിമുഖസ്വഭാവവും വെളിവായെന്നും, സ്വന്തം പാർട്ടിയിൽ നിന്ന് പോലും മുഖ്യമന്ത്രിക്ക് ശരമേൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനകളെ പൊതിഞ്ഞിരിക്കുന്ന സ്വർണപ്പാളികൾ പരിശോധിക്കുന്നത് കോടതി നിർദേശപ്രകാരമാണ്, അത് നടക്കട്ടെ. ബരിമല സ്വർണ കേസ് അന്വേഷണത്തിൽ കോടതി ഇതുവരെ തൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ് ഐ ടി യിലും കോടതിയിലും പൂർണ വിശ്വാസമുണ്ട്. കുറ്റപത്രത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം,'' എന്നും മുൻ ദേവസ്വം വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഏഴരപ്പൊന്നാനയിലെ സ്വർണത്തടികൾ അടുത്തിടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയതിനിടെ യഥാർഥ സ്വർണപ്പാളികൾ മാറ്റി ചോമ്പോ ലോഹങ്ങളോ സ്ഥാപിച്ചന്ന എ ജി പ്രസാദ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
ബഡ്ജറ്റിൽ മധ്യകേരളത്തോട് അവഗണന
വി ഡി സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റ് പ്രഖ്യപനത്തിൽ മധ്യകേരളത്തോട് കടുത്ത അവഗണന കാട്ടിയെന്ന് വി എൻ വാസവൻ ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതു മേഖലയായിരുന്നു ഹിന്ദുസ്ഥാൻ ന്യൂസ് പേപ്പർ. ആ സംരംഭത്തോടും അവിടെ ജോലിചെയ്യുന്ന തൊഴിലാളികളോടും സർക്കാർ അവഗണന കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മിഷൻ സമുദ്ര എന്ന പദ്ധതിയുമായി കേരളത്തിലെ തീരദേശങ്ങളെ അദാനിക്കും സ്വകാര്യ മേഖലക്കും തീറെഴുതി നൽകുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. അതിൻ്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് വി ഡി സതീശൻ അദാനിയുടെ പ്രതിനിധിയുമായും എൻഡിയെ പ്രതിനിധിയുമായും രഹസ്യ യോഗം ചേർന്നത്. അതിൻ്റെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് മാധ്യമങ്ങൾ ചോദിച്ചിട്ടും മുഖ്യമന്ത്രി വ്യക്തമാക്കിട്ടില്ലയെന്നും വി എൻ വാസവൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR