രാമക്ഷേത്രത്തിലെ സംഭവന തിരിമറിയില് അതിവേഗ നടപടികള്; 79 ലക്ഷം രൂപ കണ്ടെത്തി
Ayodhya, 27 ജൂണ്‍ (H.S.) അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നടന്ന സംഭാവന തിരിമറിയില്‍ അതിവേഗ അന്വേഷണം. കേസില്‍ എട്ടുപേരെ അറസ്‌റഅറ് ചെയ്തിരുന്നു. ഈ പ്രതികളില്‍ നിന്ന് 79,85,493 രൂപ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയ. പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ
Ayodhya


Ayodhya, 27 ജൂണ്‍ (H.S.)

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നടന്ന സംഭാവന തിരിമറിയില്‍ അതിവേഗ അന്വേഷണം. കേസില്‍ എട്ടുപേരെ അറസ്‌റഅറ് ചെയ്തിരുന്നു. ഈ പ്രതികളില്‍ നിന്ന് 79,85,493 രൂപ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയ. പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും തുക അന്വേഷണ സംഘം കണ്ടെടുത്തത്. മജിസ്‌ട്രേറ്റ് നിവേദിത സിങ്ങിന്റെ കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളെ ഹാജരാക്കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്ത പണത്തിന്റെ വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ മൂന്നു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് പ്രതികളെ റിമാന്‍ഡ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ജൂണ്‍ 29 തിങ്കളാഴ്ച ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ക്ഷേത്രത്തിലെ സംഭാവനകളില്‍ വ്യാപകമായ തിരിമറി നടന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിരുന്നു. ഈ സംഘം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എട്ടുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന പ്രകാരം ജൂണ്‍ 13നാണ് സര്‍ക്കാര്‍ എസ്.ഐ.ടി രൂപീകരിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ സംഘം ജൂണ്‍ 23ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മോഷണം, വിശ്വാസവഞ്ചന, മോഷ്ടിച്ച സാധനങ്ങള്‍ കൈവശം വയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ബി.എന്‍.എസ് 305 എ, 306, 317(2), 317(5), 316(5), 61(2), 3(5) എന്നീ വകുപ്പുകള്‍ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ 13(1)(എ), 13(2) വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News