കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു മരിച്ചു.
Palakkad , 28 ജൂണ് (H.S.) കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു മരിച്ചു. ആര്യമ്പാവ് കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ, ഭാര്യ ദീപ എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 7.30ന് വീട്ടിൽ മകളുടെ മുന
HUSBAND KILLS WIFE PALAKKAD


Palakkad , 28 ജൂണ് (H.S.)

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു മരിച്ചു. ആര്യമ്പാവ് കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ, ഭാര്യ ദീപ എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 7.30ന് വീട്ടിൽ മകളുടെ മുന്നിൽ വച്ചായിരുന്നു സംഭവം. നാട്ടുകൽ എസ്എച്ച്ഒ ധനഞ്ജയദാസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

വഴക്കിനെത്തുടർന്ന് അടുക്കളയിൽ നിന്നു കത്തി കൊണ്ടുവന്നു സുകുമാരൻ ദീപയുടെ കഴുത്തറുക്കുകയായിരുന്നു. ദീപയെ അയൽവാസികൾ വട്ടമ്പലത്തെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുകുമാരനും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. അശ്വതി , അശ്വിൻ എന്നിവരാണ് മക്കൾ. സംഭവം നടക്കുന്ന സമയത്ത് അശ്വതി വീട്ടിലുണ്ടായിരുന്നു. മകൻ തൊട്ടടുത്തു കളിക്കാനായി പോയിരിക്കുകയായിരുന്നു. അശ്വതിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ എത്തിയത്.

സമാന സംഭവം കോഴിക്കോടും

കഴിഞ്ഞ ജൂണ് 20 നാണ് മധ്യവയസ്കയെ വീടിനുള്ളില് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ബീച്ചിനടുത്ത് നാലുസെൻ്റ് കോളനിയില് കുട്ടിക്കൃഷ്ണൻ്റെ ഭാര്യ സുധ (55) ആണ് മരിച്ചത്. കൊയിലാണ്ടിക്കടുത്ത് പൊയില്ക്കാവിലാണ് സംഭവം. കേസില് അന്വേഷണം പുരോഗമിക്കുന്നു.

വീടിനോട് ചേർന്ന ഷെഡിൻ്റെ ഉള്ളില് രക്തത്തില് കുളിച്ചു കിടക്കുന്ന നിലയില് മൃതദേഹവും സമീപത്ത് വാക്കത്തിയും കണ്ടെത്തിയിരുന്നു. തുടര്ന്ന് വാര്ഡ് മെമ്പറെ വിവരം അറിയിക്കുകയും അദ്ദേഹം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഭര്ത്താവ് കുട്ടിക്കൃഷ്ണനും കൊല്ലപ്പെട്ട സുധയും തമ്മില് പതിവായി വഴക്കിടാറുണ്ടെന്ന് അയല്വാസികള് പറഞ്ഞു. കുട്ടിക്കൃഷ്ണന് സ്ഥിരം മദ്യപിക്കാറുണ്ട്. സംഭവ സമയത്ത് വീട്ടില് ഇവര് രണ്ടുപേരും മാത്രമാണുണ്ടായിരുന്നതെന്നും അയല്വാസികള് പറയുന്നു.

സുധ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. സുധയും തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില് ഇവരുടെ വീടിൻ്റെ പ്രവൃത്തി നടന്നിരുന്നു. ഇതിൻ്റെ ഭാഗമായി വീടിൻ്റെ ഫോട്ടോ എടുക്കാനായി വന്ന് സുധയെ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ ഇവര് താമസിക്കുന്ന ഷെഡില് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

സുധയുടെ ഭർത്താവിനെ അതിന് ശേഷം കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പൊലീസ് തിരയുകയാണ്. മരം മുറി കുട്ടികൃഷ്ണൻ എന്നറിയപ്പെടുന്ന ഇയാൾ കൂലിപ്പണിക്ക് പോകുന്ന വ്യക്തിയാണ്. മിക്ക സമയത്തും ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. കുട്ടികൃഷ്ണൻ പോകാൻ സാധ്യതയുള്ള കള്ളുഷാപ്പുകളിലും മറ്റ് സ്ഥലങ്ങളിലെല്ലാം തന്നെ പൊലീസും നാട്ടുകാരും അന്വേഷണം നടത്തി വരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News