പ്രതിരോധ-വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു
Newdelhi , 28 ജൂണ് (H.S.) പ്രതിരോധ-വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു. ‘ആത്മനിർഭർ ഭാരത്’ എന്നത് ഇപ്പോൾ യാഥാർഥ്യമായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. നിർ
Narendra Modi


Newdelhi , 28 ജൂണ് (H.S.)

പ്രതിരോധ-വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു. ‘ആത്മനിർഭർ ഭാരത്’ എന്നത് ഇപ്പോൾ യാഥാർഥ്യമായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി.

നിർമിത ഇന്ത്യൻ സി-295 വിമാനത്തിൻ്റെ ആദ്യ പറക്കലിനെ പരാമർശിച്ചുകൊണ്ട് ജൂണിൽ തന്നെ വ്യോമയാന മേഖലയിൽ രാജ്യം ഒരു വലിയ വിജയം കൈവരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള 40 വിമാനങ്ങൾ നിർമിക്കുന്നുണ്ടെന്നും ഇത് എംഎസ്എംഇകൾക്കും എയ്റോസ്പേസ് മേഖലയ്ക്കും പുതിയ ശക്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സി-295 സൈനിക ഗതാഗത വിമാനം ജൂൺ 10 ന് വിജയകരമായി ആദ്യ പറക്കൽ പൂർത്തിയാക്കി. ഏകദേശം 21,935 കോടി രൂപ ചെലവിൽ 56 സി-295 ഗതാഗത വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എയർബസുമായി സഹകരിച്ചാണ് നിര്മാണം.

അടുത്തിടെ, കൊൽക്കത്തയിൽ നാവികസേനയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐഎൻഎസ് ദുനഗിരി, ഐഎൻഎസ് ഷാൻഷക്, ഐഎൻഎസ് അഗ്ര്യ എന്നിവ ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന മുതൽ നിർമാണം വരെ എല്ലാം തദ്ദേശീയമാണ് അദ്ദേഹം പറഞ്ഞു.

യോഗ ദിനത്തെക്കുറിച്ചും പരമാര്ശം

ജൂൺ 21 ന് ആഘോഷിച്ച അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ലോകമെമ്പാടുമുള്ള 2,500 ലധികം സ്ഥലങ്ങളിൽ കോടിക്കണക്കിന് ആളുകൾ യോഗ പരിപാടികളില് പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ സംഘടിപ്പിച്ച 'ലോക യോഗ ആസന ചാമ്പ്യൻഷിപ്പ്' എന്ന പരിപാടിയിൽ ഇന്ത്യ 102 സ്വർണ മെഡലുകൾ ഉൾപ്പെടെ 114 മെഡലുകൾ നേടിയത് വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

മന് കി ബാത്തില് നളന്ദ സർവകലാശാലയ്ക്ക് അഭിനന്ദനം

നളന്ദ സർവകലാശാലയുടെ പുരാതന പാരമ്പര്യമായ 'ശാസ്ത്രാർഥ'ത്തിൻ്റെ പുനരുജ്ജീവനത്തെക്കുറിച്ചും മോദി സംസാരിച്ചു.'ശാസ്ത്രാർഥം' എന്നത് സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരു മാർഗമല്ല, മറിച്ച് അത് ചർച്ച, സംവാദം, ചർച്ച എന്നിവയുടെ അച്ചടക്കമുള്ള ഒരു പ്രക്രിയയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിൽ, ഒരാളുടെ പോയിൻ്റ് യുക്തിസഹമായി, വസ്തുതകളോടെ അവതരിപ്പിക്കുന്നത് വളരെ പ്രധാനമാണ്. അതിൽ ഒരാൾക്ക് വൈദഗ്ധ്യം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ആശയങ്ങൾ ക്ഷമയോടെ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയും ഈ ശാസ്ത്രാർഥ പ്രക്രിയയിൽ നിന്നാണ് വരുന്നത്. നളന്ദ സർവകലാശാല ഇത് അതിൻ്റെ ബിരുദദാന ചടങ്ങിൻ്റെ ഭാഗമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News