സംസ്ഥാന സര്ക്കാരിന് കീഴില് താത്കാലിക ജോലി:തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഒഴിവുകള്
Thiruvananthapuram , 28 ജൂണ് (H.S.) സംസ്ഥാന പുരാരേഖാ വകുപ്പ് ''കേരളം മ്യൂസിയം'' വകുപ്പിന്റെ വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ആകെ 106 ഒഴിവുകളാണുള്ളത്. ജൂലൈ നാല് വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയ
Job vacancy


Thiruvananthapuram , 28 ജൂണ് (H.S.)

സംസ്ഥാന പുരാരേഖാ വകുപ്പ് 'കേരളം മ്യൂസിയം' വകുപ്പിന്റെ വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു.

താത്കാലിക നിയമനമാണ്. ആകെ 106 ഒഴിവുകളാണുള്ളത്. ജൂലൈ നാല് വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം.

റെഫറൻസ് മീഡിയ പ്രോജക്ടില് പ്രോജക്ട് ട്രെയിനി തസ്തികയില് 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 33 ഒഴിവുകളും (പാം ലീഫ്-09, പേപ്പർ റെക്കോർഡ്സ്-24) ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളില് നാല് വീതം ഒഴിവുകളുമുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദവും ആർക്കൈവല് സ്റ്റഡീസ്/ ആർക്കിയോളജി/ മ്യൂസിയോളജി/ കണ്സർവേഷൻ എന്നിവയിലൊന്നില് ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് പേപ്പർ റെക്കോർഡ്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. പാം ലീഫ് വിഭാഗത്തിലേക്ക് എം.എ മാനുസ്ക്രിപ്റ്റോളജിയും വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ് ലിപ്യന്തരണത്തില് ഒരു വർഷത്തെ മുൻപരിചയവുമാണ് യോഗ്യത.

രേഖകളുടെ ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ടില് 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് രണ്ട് സൂപ്പർവൈസർ ഒഴിവുകളും, തിരുവനന്തപുരം (18), ചാലക്കുടി (06), കോഴിക്കോട് (06), കുന്ദമംഗലം (06), ഇടുക്കി (03) എന്നിവിടങ്ങളിലായി പ്രോജക്ട് ട്രെയിനി ഒഴിവുകളുമുണ്ട്. കെമിസ്ട്രിയില് ബിരുദാനന്തര ബിരുദവും ആർക്കൈവല് സ്റ്റഡീസ്/കണ്സർവേഷൻ ഡിപ്ലോമയും പുരാരേഖാ സംരക്ഷണത്തില് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാം. പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് കെമിസ്ട്രി ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യരായവരുടെ അഭാവത്തില് കെമിസ്ട്രി ബിരുദമുള്ളവരെയും പരിഗണിക്കും.

ഡി.ടി.പി ഓപ്പറേറ്റർ തസ്തികയില് തിരുവനന്തപുരം (04), ചാലക്കുടി (01), കോഴിക്കോട് (01) എന്നിങ്ങനെ ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു വിജയവും കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് ലോവർ (ഇംഗ്ലീഷ് & മലയാളം), കെ.ജി.ടി.ഇ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും അംഗീകൃത ഡി.ടി.പി സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏഴ് ഒഴിവുകളുള്ള ബൈൻഡർ തസ്തികയിലേക്ക് എസ്.എസ്.എല്.സിയും ബുക്ക് ബൈൻഡിംഗില് എൻ.സി.വി.ടി അല്ലെങ്കില് കേരള സർക്കാർ ടെക്നിക്കല് എക്സാമിനേഷൻ (ലോവർ) വിജയവുമാണ് യോഗ്യത. തിരുവനന്തപുരം (03), ചാലക്കുടി (01), കോഴിക്കോട് (01), കുന്ദമംഗലം (01), ഇടുക്കി (01) എന്നിങ്ങനെയാണ് ഒഴിവുകള്. തിരുവനന്തപുരം (09), ചാലക്കുടി (01), കോഴിക്കോട് (01) എന്നിവിടങ്ങളിലായി ലാസ്കർ കം ക്ലീനർ തസ്തികയില് 11 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയുള്ളവരെ ഈ തസ്തികയിലേക്ക് പരിഗണിക്കുകയില്ല.

താല്പര്യമുള്ളവർ അപേക്ഷാ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള് സഹിതം ജൂലൈ നാലിനകം 'എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം - 695033' എന്ന വിലാസത്തില് അപേക്ഷിക്കണം. ഫോണ്: 0471-2320231, 9188847937.കൂടുതുല് വിവരങ്ങള്ക്ക് www.museumkeralam.org

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News