വടക്കൻ ജില്ലകളില് മഴ കനക്കും; അടുത്ത 4 ദിവസങ്ങളിലും ഓറഞ്ച് അലര്ട്ട്
Kasaragod , 28 ജൂണ് (H.S.) സംസ്ഥാനത്ത് വടക്കൻ ജില്ലകളില് വരും ദിവസങ്ങളിലും മഴ കനക്കും. നാളെ രണ്ട് ജില്ലകളില് ഓറഞ്ച് അലർട്ട് ആണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 1 ന് കണ്ണൂർ, കാസറ
Weather update


Kasaragod , 28 ജൂണ് (H.S.)

സംസ്ഥാനത്ത് വടക്കൻ ജില്ലകളില് വരും ദിവസങ്ങളിലും മഴ കനക്കും. നാളെ രണ്ട് ജില്ലകളില് ഓറഞ്ച് അലർട്ട് ആണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും

1 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 115.6 mm മുതല് 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് നാളെ മഞ്ഞ അലർട്ടാണ്. 30 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 1 ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

2ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളില് ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശം. ഈ ദിവസങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വിവിധ തീരങ്ങളില് വരും ദിവസങ്ങളില് പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ് 28, 29 തീയതികളില് സോമാലിയൻ തീരം, തെക്ക്-പടിഞ്ഞാറൻ അറബിക്കടല്, മധ്യ-പടിഞ്ഞാറൻ അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റർ വരെയും ചിലപ്പോള് 65 കിലോമീറ്റർ വരെയും വേഗതയില് അതിശക്തമായ കാറ്റടിച്ചേക്കാം. ഇതേ ദിവസങ്ങളില് തമിഴ്നാട് തീരം, ഗള്ഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില് 40 മുതല് 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില് 60 കിലോമീറ്റർ വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ജൂണ് 28-ന് തെക്കൻ കൊങ്കണ് തീരം, ഗോവ തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടല് എന്നിവിടങ്ങളിലും സമാനമായ രീതിയില് മണിക്കൂറില് 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില് മുകളില് പറഞ്ഞിട്ടുള്ള പ്രദേശങ്ങളിലും യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News