Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 ജൂണ് (H.S.)
കലാ കായിക വിനോദങ്ങള് കുട്ടികളെ സ്ക്രീന് ടൈമില് നിന്ന് മോചിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര് പറഞ്ഞു.
കുട്ടികളുടെ സ്ക്രീന് ടൈം വര്ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില് അവരെ അതില് നിന്നും മുക്തരാക്കി കലാകായിക പ്രകടനങ്ങളിലേയ്ക്ക് ആകര്ഷിച്ച് മാനസികവും ശാരീരികവുമായ ഉണര്വും വളര്ച്ചയും നേടാന് കലാകായിക വിനോദങ്ങള്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു .
കാര്യവട്ടം ഗ്രീൻ ഫ്രീൽഡ് സ്റ്റേഡിയത്തിൽ നടന്ന കിഡ്സ് ഗ്ലോവ് ക്രിക്കറ്റ് ടൂര്ണമെന്റിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികള്ക്കുള്ള സമ്മാനദാനവും നിര്വ്വഹിച്ചു.
ഡിജിറ്റല് ലോകത്തിലെ അവസരങ്ങള് സുരക്ഷിതമായി പ്രയോജനപ്പെടുത്താനും ഉത്തരവാദിത്തമുള്ള ഡിജിറ്റല് പൗരന്മാരായി വളരാനും കുട്ടികളെ പ്രാപ്തരാക്കുന്ന കേരള പോലീസിൻ്റെ ബോധവത്ക്കരണ പദ്ധതിയാണ് കിഡ് ഗ്ലോവ്.
ഇതിൻ്റെ ഭാഗമായി
പോലീസ് സൈബര് ഡിവിഷനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കുട്ടികള്ക്കായുള്ള ക്രിക്കറ്റ് ടൂര്ണമെന്റില് 12 വയസ്സിനു മുകളിലുള്ള കുട്ടികളുടെ വിഭാഗത്തില് ടീം 'c'യും 12 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തില് ടീം 'B'യും വിജയികളായി. ടീം 'c' യില് നിന്നുള്ള ഗോകുല് കൃഷ്ണനും ടീം 'B' യില് നിന്നുള്ള വിക്രമാദിത്യനും മാന് ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ടു.
ഗബ്രിയല് ടോമാണ് ടൂര്ണമെന്റിലെ ടോപ് സ്കോറര്.
കുട്ടികളെ ഡിജിറ്റല് ലോകത്തിന്റെ ആസക്തിയില് നിന്നും പുറത്തുകൊണ്ടുവരുന്നതിനും വിനോദ കായിക മത്സരങ്ങളിലൂടെ ഊര്ജ്ജ്വസ്വലരായ പുതുതലമുറയായി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് ക്രിക്കറ്റ് ടൂര്ണമെന്റ്സംഘടിപ്പിച്ചത്.
സമാപന ചടങ്ങി ഡി.ജി.പിയും വിജിലന്സ് & ആന്റി കറപ്ഷന് ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, സ്പെഷ്യല് ആംഡ് പോലീസ് ബറ്റാലിയന് കമാന്ഡന്റ് യോഗേഷ് മന്ദയ്യ, വനിതാ ബറ്റാലിയന് കമാണ്ടന്റ് അഞ്ജലി ഭാവന, കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് എസ് കുമാര്, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.കെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്, എസ്.ബി.ഐ ലൈഫ്, ആറ്റിങ്ങല് ബ്രാഞ്ച് മാനേജര് സുജിത്ത് കുമാര് എസ് ടി തുടങ്ങിയവര് സംബന്ധിച്ചു.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് ഡി.ഐ.ജിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ഡോ. അരുള് ആര്.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. സൈബര് ഓപ്പറേഷന് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് രാജേഷ് കുമാര് ആര്, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.കെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്, ട്രഷറര് വി ജി രഘുനാഥ്, ജില്ലയിലെ വിവിധ ക്രിക്കറ്റ് അക്കാദമികളില് നിന്നുള്ള കുട്ടികള്, എന്നിവര് സംബന്ധിച്ചു.
ജില്ലയിലെ വിവിധ ക്രിക്കറ്റ് അക്കാദമികളെ പ്രതിനിധീകരിച്ച് 100ലധികം കുട്ടികളാണ് ഇന്നത്തെ ക്രിക്കറ്റ് ടൂര്ണമെന്റില് പങ്കെടുത്തത്. ഇവരെ 11 ടീമായി തിരിച്ചായിരുന്നു മത്സരങ്ങള് ക്രമീകരിച്ചത്. വിജയികള്ക്ക് ആകര്ഷകമായ സമ്മാനങ്ങളും ഏര്പ്പെടുത്തിയിരുന്നു.
എസ്.ബി.ഐ ലൈഫ്, ഡെക്കാത്തലോണ് എന്നിവരാണ് വിജയികള്ക്കുള്ള പുരസ്കാരങ്ങള് സ്പോണ്സര് ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR