'അമ്മ തീവ്രവാദ സംഘടന ഒന്നുമല്ലല്ലോ? ശ്വേത സംഘടനയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്'; യമുന
Ernakulam , 28 ജൂണ് (H.S.) അമ്മ സംഘടനയിലെ ഭിന്നതകള് പലതും മറനീക്കി പുറത്തുവരികയും വലിയ ചർച്ചകള്ക്ക് വഴിയൊരുക്കുകയും ചെയ്തത് അടുത്തിടെയാണ്. അതിനിടയില് അംഗങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവാണ്. എന്നാല് ഈ വിഷയത്തില് തന്റെ അഭിപ്രായം പങ്കുവയ്ക്കുക
Yamuna


Ernakulam , 28 ജൂണ് (H.S.)

അമ്മ സംഘടനയിലെ ഭിന്നതകള് പലതും മറനീക്കി പുറത്തുവരികയും വലിയ ചർച്ചകള്ക്ക് വഴിയൊരുക്കുകയും ചെയ്തത് അടുത്തിടെയാണ്.

അതിനിടയില് അംഗങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവാണ്. എന്നാല് ഈ വിഷയത്തില് തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് നടി യമുന റാണി. മൈല്സ്റ്റോണ് മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

യമുന റാണിയുടെ വാക്കുകള്

അമ്മ ജനറല് ബോഡിയില് സംസാരിച്ചത് 5 ലക്ഷത്തിന് മേലെ ആള്ക്കാർ ഓള്റെഡി കണ്ടു കഴിഞ്ഞു. ഇനി അത് റിപീറ്റ് ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. അതൊക്കെ പുറത്തേക്ക് പോവുന്നുണ്ടെന്ന് അത് നമ്മള് അറിയുന്നിലായിരുന്നു. ജനറല് ബോഡിയില് ചില കാര്യങ്ങള് പറയേണ്ട സാഹചര്യം ഉള്ളതുകൊണ്ട് ഞാൻ സംസാരിച്ചതാണ്. പക്ഷേ അത് പൊട്ടിത്തെറിച്ച്, അല്ലെങ്കില് അതൊരു ഹൈപ്പ് പിച്ചിലോട്ട് പോയത്, അവിടുത്തെ അപ്പോഴത്തെ ഒരു അന്തരീക്ഷത്തിലാണ്. കുറച്ച് ഹൈപ്പ് പിച്ചില് പറഞ്ഞാലേ എല്ലാവരും കേള്ക്കുകയുള്ളൂ എന്ന് തോന്നിയത് കൊണ്ടാണ് അത് ഹൈപ്പ് പിച്ചിലോട്ട് പോയത്.

അല്ലാതെ വേറൊന്നുമല്ല. അത് പറയണമെന്ന് തോന്നി അവിടെ. സമൂഹത്തില്, ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന കുറെ കാര്യങ്ങള്, സാധാരണക്കാരിയായി ജീവിക്കുന്ന എന്നെപ്പോലെ ഉള്ളവർ കൂടി അത് ബാധിക്കുന്നു എന്നുള്ളത് കൊണ്ടാണ് ഞാൻ അതൊന്ന് സംസാരിച്ചത് അവിടെ. അല്ലാതെ അത് ഒരു പൊട്ടിത്തെറിക്കാൻ വേണ്ടി സംസാരിച്ചത് പൊട്ടിത്തെറിയോ ഒന്നുമല്ല. അവിടുത്തെ സിറ്റുവേഷൻ അങ്ങനെ ആയിരുന്നു, കുറച്ച് റൈസ് ചെയ്ത് സംസാരിച്ചാലേ അത് എല്ലാവരിലും എത്തുകയുള്ളായിരുന്നു.

മെമ്പേഴ്സ് സംസാരിക്കുന്ന, നമ്മളുടെ പ്രശ്നങ്ങള് സംസാരിക്കാൻ നമുക്ക് കിട്ടുന്ന ഒരു സ്പേസ് ആണ് ജനറല് ബോഡി എന്ന് പറയുന്നത്. അപ്പൊ അവിടെ നമ്മള് അത്രയും ഒരു എന്താ പറയുക, അടച്ചിട്ട മുറിക്കുള്ളില് നടന്ന സംഭാഷണമാണ്. അതല്ലേ ആദ്യം അവർ അന്വേഷിക്കേണ്ടത്, ആദ്യം ഇത് എങ്ങനെ പുറത്തു പോയി എന്നുള്ളത് അവർ അന്വേഷിക്കട്ടെ. ശരിക്കും അവിടെ ഉള്ളവർ തന്നെയാണ് അത് അന്വേഷിക്കേണ്ടത്.

എനിക്ക് ഒരു ക്ലൂവും ഇല്ല. ഞാൻ പുറത്തിറങ്ങി കഴിഞ്ഞാല് അറിയുന്നത്. അകത്ത് ഇരുന്നപ്പോള് ഞാൻ അറിഞ്ഞു പോലുമില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള് ഞാൻ പറഞ്ഞു എന്നേയുള്ളൂ. അത് ഞാൻ ഒരിക്കലും ഒരു പബ്ലിക് മീഡിയയില് അല്ല, അത് പറഞ്ഞത്. ഞങ്ങളുടെ ജനറല് ബോഡി എന്ന ആ ഫോറത്തിനുള്ളില് നിന്നുകൊണ്ട് സംസാരിച്ച കാര്യമാണ്, അത് പുറത്തേക്ക് പോയിരിക്കുന്നത്. ഞാൻ ഇന്നുവരെ ഒരു മീഡിയയുടെ മുമ്പില് വന്നിട്ട് ഒരിക്കലും ഞങ്ങളുടെ അസംഘടനയെ കുറിച്ചൊന്നും ഞാൻ ഒരു വാക്കും സംസാരിച്ചിട്ടില്ല.

സ്ത്രീകള് വന്നതാണ് പ്രശ്നം എന്ന ഒരു ചർച്ചയൊന്നും അവിടെ ഉണ്ടായിട്ടില്ല. ഉള്ളത് പറയണമല്ലോ. അങ്ങനത്തെ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. കാരണം ഈ നമ്മള് എല്ലാവരുടെയും സപ്പോർട്ട് കൂടി തന്നെയല്ലേ. ഇവർ ഇവർ ആ അധികാരത്തിലേക്ക് വന്നത്, സ്ത്രീകള് തലപ്പത്തേക്ക് വന്നത്, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരുന്നു. അപ്പൊ പിന്നെ അങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയില്ല. പിന്നെ ഈ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചെറിയ ഈഗോ പ്രശ്നങ്ങളാണ് കാരണം.

ചിലർ തമ്മില് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായ കുറെ ക്ലാഷസ് ആണ്. അത് സംഘടനയുടെ പ്രശ്നമായി ഉരുത്തിരിഞ്ഞു വന്നതായിട്ടാണ് എനിക്ക് തോന്നിയത്. 99 തൊട്ട് 2003 വരെ സിനിമയില് നിറഞ്ഞുനിന്ന ഒരാളാണ് ഞാൻ. അത്രയും ക്യാരക്ടർ റോള്സ് ഈ കാലയളവിലാണ് ഞാൻ ചെയ്തത്. മൊത്തം എനിക്ക് തോന്നുന്നു 10, 50 സിനിമയ്ക്ക് എടുത്ത് ഞാൻ ചെയ്തു എന്നുള്ളതാണ്. ഞാൻ ഏറ്റവും എന്റെ എനിക്ക് അടുപ്പമുള്ള സിനിമയിലെ രണ്ട് വ്യക്തികള് എന്ന് പറഞ്ഞാല്, സുകുമാരി അമ്മയും കല്പന ചേച്ചിയുമാണ്.

സിനിമ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് എനിക്ക് ജീവിക്കാനുള്ള ഒരു ഉപാധിയാണ്. സിനിമ എന്റെ ജീവിതമല്ല. ഏത് ജോലിയെ പോലെയും ഞാൻ ചെയ്യുന്ന ജോലിയാണ് സിനിമ. ഞാൻ ആ ജോലിയെ 100% ജെനുവിൻ ആയിട്ടും റെസ്പെക്ടോടുകൂടിയും ചെയ്യുന്ന ഒരു ജോലിയാണ് സിനിമ. ഒരിക്കലും ഞാൻ സിനിമയിലേക്ക് വരുന്നോ, സിനിമ സ്വപ്നം കണ്ടതോ, അല്ലെങ്കില് എന്റെ എന്റെ ജീവിതത്തിന്റെ ഏഴ് അയലത്ത് പോലും സിനിമ എന്ന് പറയുന്ന ഒരു കാര്യം ഇല്ലായിരുന്നു.

എനിക്ക് സംസാരിക്കുമ്പോള് വളരെ സ്ട്രൈറ്റ് ആയിട്ട് സംസാരിക്കാനേ അറിയൂ. ഞാൻ ഇപ്പൊ ഒരു ക്വസ്റ്റ്യൻ ചോദിച്ചാല്, ആ ക്വസ്റ്റ്യൻ സ്ട്രൈറ്റ് ആയിട്ട് എടുക്കുകയുള്ളൂ. സ്ട്രൈറ്റ് ആയിട്ട് ഉത്തരം പറയാനേ എനിക്കറിയൂ. അവിടെ വേറെ ഡിപ്ലോമാറ്റിക് ആയിട്ട് പോളിഷ് ചെയ്ത ഒരു ഉത്തരം കൊടുക്കുകയോ ഒന്നും എനിക്ക് അറിയത്തില്ല. നമ്മള് അറിയാത്ത ഒരു കാര്യം എനിക്കിനി ചെയ്യാനും പറ്റത്തില്ല.

ഞാൻ വളരെ സാധാരണയായി ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതാ ഞാൻ പറഞ്ഞത്, സിനിമ എന്ന് പറയുന്നത് എന്റെ ജോലി മാത്രമാണ്. അപ്പൊ നമ്മള് അങ്ങനെ ഒരു സ്ഥലത്തൊക്കെ പോയി നില്ക്കുമ്പോള്, അവിടെ അവര് ചോദിക്കുന്ന ചില കാര്യങ്ങള് അല്ലെങ്കില് അവര് പറയുന്ന കാര്യങ്ങളൊക്കെ നമുക്ക് മാനസികമായിട്ട് ഹർട്ട് ചെയ്യും. വളരെ ഹേർട്ട് ആകുന്നുണ്ടായിരുന്നു. അപ്പൊ അതുകൊണ്ടാണ് ഞാൻ അവിടെ അത് സംസാരിക്കണം എന്ന് എനിക്ക് തോന്നിയത്.

സ്ത്രീകള് ഭാരവാഹികളായി വന്നത് നല്ലൊരു കാര്യമല്ലേ? സ്ത്രീകള് വരണമല്ലോ. പക്ഷേ ഇവിടെ സംഭവിച്ചത്, സ്ത്രീകള് വന്നതുകൊണ്ട് ഉണ്ടായ പ്രശ്നമോ, അല്ലെങ്കില് സ്ത്രീകളെ ചവിട്ടി താഴെ ഇറക്കിയതോ ഒന്നുമല്ല. അവിടെ ആ ഭരണസമിതിയില് ഉണ്ടായിരുന്ന ചില ആള്ക്കാർ തമ്മില് ഉണ്ടായ ഇഷ്യൂസ് ആണ്. അത് ഈ സംഘടനയുടെ അല്ലെങ്കില് ആ ഭരണസമിതിയെ മൊത്തം ബാധിച്ചത്. അല്ലാതെ എല്ലാവരും മോശം എന്നൊന്നും നമുക്ക് പറയാൻ പറ്റത്തില്ല.

ശ്വേത ഒരുപാട് നല്ല കാര്യങ്ങള് ചെയ്തായിരുന്നു. നമ്മള് നെഗറ്റീവ് മാത്രമാണ് ഈ പുറത്തോട്ട് ഇപ്പൊ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ ഒരുപാട് നല്ല കാര്യം ശ്വേതാ ചെയ്തു. അത് എപ്പോഴും അങ്ങനെയാണല്ലോ. നമ്മുടെ ജീവിതത്തില് പോലും, നമ്മള് ഒരുപാട് നല്ല കാര്യങ്ങള് ചെയ്താലും, അതിന്റെ ഇടയില് ഒരു ചെറിയ ഒരു നെഗറ്റീവ് വന്നാല്, ആള്ക്കാരെ നെഗറ്റീവ് മാത്രമേ ഫോക്കസ് ചെയ്യൂ.

മെമ്മറി കാർഡ് വിഷയം ഒന്നും എനിക്ക് അറിയില്ല. ഞാൻ സാധാരണ ഒരു മെമ്പറാ. ഈ പറഞ്ഞ മെമ്മറി കാർഡും പ്രശ്നങ്ങളും ഒന്നും ഞാൻ അറിഞ്ഞിട്ടില്ല. പൊളിറ്റിക്സ് എന്ന് പറയുമ്പോള് അമ്മ എന്നത് ഒരു തീവ്രവാദ സംഘടന ഒന്നുമല്ലല്ലോ. അതില് ഉള്ളവരൊക്കെ മനുഷ്യരാണ്. അവർ വില്ലൻ ആണെങ്കില് വില്ലൻ, വില്ലത്തി ആണെങ്കില് വില്ലത്തി, അഭിനയിക്കുന്ന ആളുകള് മാത്രമാണ്. അവർക്കൊക്കെ ഇമോഷൻസ് ഇല്ലേ?

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News