എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Thrissur , 03 ജൂണ് (H.S.) എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വീകരിക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും
Suresh Gopi


Thrissur , 03 ജൂണ് (H.S.)

എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വീകരിക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വീകരിക്കുമെന്ന കെ മുരളീധരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ പത്ത് വർഷമായിട്ട് കേൾക്കാൻ ആഗ്രഹിച്ച ഒന്നാണിത്. പുതുതായി വന്ന സർക്കാരിൻ്റെ മനോഭാവം അവർക്ക് വേണ്ടിയില്ല. ജനങ്ങളുടെ ആവശ്യമാണ്. അത് മനസിലാക്കിയാണ് അദ്ദേഹം ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതൊരു പോസറ്റീവ് നിലപാടെണെന്നും ഇതിന് വേണ്ടി താനും യുദ്ധം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിവരം വാർത്തകളിലൂടെ മാത്രമാണ് അറിഞ്ഞത്. സർക്കാരിൻ്റെ തലത്തിൽ അതിനൊരു തീരുമാനം ഉണ്ടാകണം. മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട് മതി എന്ന നിലപാടെടുത്തിരുന്നു. അഞ്ച് സ്ഥലം കൂടി എഴുതി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ അതിന് മറുപടി ഉണ്ടായില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങള് കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം ഇന്ധന ടാക്സ് കുറയ്ക്കണം

സംസ്ഥാനം ഇന്ധന ടാക്സ് കുറയ്ക്കുന്നതിന് തയ്യാറാകണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. യുദ്ധ സാഹചര്യം മാറി ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ എണ്ണ കമ്പനികളോട് വില കുറയ്ക്കണമെന്നാവശ്യപ്പെടും. ഇന്ധന വിലയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യമെച്ചപ്പെട്ട സ്ഥിതിയിലാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന വില വർധനവിൽ സംസ്ഥാനം ടാക്സ് കുറയ്ക്കുന്നതിന് തയ്യാറാകണം. കേന്ദ്രം നേരത്തെ ടാക്സ് കുറയ്ക്കുന്നതിന് തയ്യാറായിരുന്നു. യുദ്ധസാഹചര്യം മാറി ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ എണ്ണ കമ്പനികളോട് വില കുറയ്ക്കണം എന്ന് താൻ ആദ്യം ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

47 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടിയുള്ളതാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News