സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല
Thiruvananthapuram , 03 ജൂണ് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാമിന് 14,320 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് ഇതേ നിരക്കിലായിരുന്നു വ്യാപാരം. വരും
Gold rate increased


Thiruvananthapuram , 03 ജൂണ് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാമിന് 14,320 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് ഇതേ നിരക്കിലായിരുന്നു വ്യാപാരം. വരും ദിവസങ്ങളിൽ സ്വർണവില കുറയുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.

പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 11,765 രൂപയാണ് നിരക്ക്. പവന് 94,120 രൂപ നൽകണം. പതിനാല് കാരറ്റ് സ്വർണം പവന് 73,320 രൂപയ്ക്കാണ് സംസ്ഥാനത്ത് വിൽപന നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.

അതേസമയം വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 280 രൂപയാണ് വില. പത്ത് ഗ്രാമിന് 2800 രൂപയിലാണ് വിൽപന തുടരുന്നത്. ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം സ്വർണവിലയിൽ നിർണായകമാണ്. പ്രാദേശിക വിപണിയിലെ ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയും ആഭ്യന്തര വിപണിയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

പ്രതിസന്ധിയിലായി സാധാരണക്കാർസ്വർണവില റെക്കോഡ് നിലയിലായത് സാധാരണക്കാരെയാണ് ഏറ്റവും ബാധിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവരാണ് കൂടുതലും പ്രതിസന്ധിയിലായത്. വിപണി വിലയ്ക്ക് പുറമെ വലിയൊരു തുക പണിക്കൂലിയായും നികുതിയായും ജനങ്ങൾ നൽകേണ്ടി വരുന്നു.

ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ കുറഞ്ഞത് 1.40 ലക്ഷം രൂപയെങ്കിലും ചെലവാകും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയാണ് ഭൂരിഭാഗം ജ്വല്ലറികളും ഈടാക്കുന്നത്. ആഭരണങ്ങളുടെ രൂപകൽപനയ്ക്ക് അനുസരിച്ച് ഇത് പത്തോ അതിലധികമോ ശതമാനമാകാം

ഇതിനുപുറമെ മൂന്ന് ശതമാനം ജിഎസ്ടി നിരക്കും ഹോൾമാർക്ക് ഫീസും ഉപഭോക്താക്കൾ നൽകണം. ഉയർന്ന പണിക്കൂലിയും നികുതി നിരക്കും വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കടുത്ത വിലക്കയറ്റം കാരണം സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

കാരണം ആഗോള സാഹചര്യങ്ങൾ

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമാണ് ആഗോള സ്വർണ വിപണിയിലെ അനിശ്ചിതത്വങ്ങൾക്ക് പ്രധാന കാരണം. യുദ്ധമോ മറ്റ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങൾ സ്വർണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. ഇത് സ്വർണത്തിൻ്റെ ആവശ്യകത കൂടുതൽ വർധിപ്പിക്കുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിനുപുറമെ ആഗോളതലത്തിൽ പണപ്പെരുപ്പം കൂടാനുള്ള സാധ്യതയും സ്വർണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നുണ്ട്. രാജ്യാന്തര ഓഹരി വിപണികളിലെ നേരിയ ഇടിവും കൂടുതൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു. ആഗോള സാമ്പത്തിക സമാവാക്യങ്ങൾക്ക് അനുസരിച്ചാകും വരും ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റങ്ങൾ സംഭവിക്കുക എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കും സുരക്ഷിത നിക്ഷേപങ്ങൾക്കുമായി സ്വർണം വാങ്ങുന്ന സാധാരണ ജനങ്ങൾക്ക് ഈ വിലക്കയറ്റം സാരമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വരും മാസങ്ങളിൽ സ്വർണവിലയിൽ നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ജനങ്ങളും സ്വർണ വ്യാപാരികളും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News