ശബരിമല സ്വർണക്കവർച്ചാ കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കുന്ന ആവശ്യത്തിന്മേൽ മെറിറ്റിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി.
Ernakulam, 03 ജൂണ് (H.S.) ശബരിമല സ്വർണക്കവർച്ചാ കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കുന്ന ആവശ്യത്തിന്മേൽ മെറിറ്റിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി. വിജിലൻസ് കോടതി നിരീക്ഷണങ്ങളിന്മേലും മെറിറ്റിൽ വാദം കേൾക്കും. സർക്കാർ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക്
High Court of Kerala


Ernakulam, 03 ജൂണ് (H.S.)

ശബരിമല സ്വർണക്കവർച്ചാ കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കുന്ന ആവശ്യത്തിന്മേൽ മെറിറ്റിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി. വിജിലൻസ് കോടതി നിരീക്ഷണങ്ങളിന്മേലും മെറിറ്റിൽ വാദം കേൾക്കും. സർക്കാർ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. അന്വേഷണത്തിൻ്റെ പാതി വഴിയിൽ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ കഴിഞ്ഞ തവണ പരിഗണിക്കവെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞിരുന്നു. വിജിലന്സ് കോടതിയുടെ പരാമര്ശങ്ങള് നീക്കാമെന്നും സിംഗിള് ബഞ്ച് വ്യക്തമാക്കിയതാണ്. ശബരിമല സ്വർണ കവർച്ച കേസിൽ തന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ല. ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തന്ത്രിക്ക് ഇടപെടാൻ സാധിക്കൂ.

ക്ഷേത്രത്തിൻ്റെ അറ്റകുറ്റ പണികളുടെ അടക്കം ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. അതേസമയം ഗൂഢാലോചന നടന്നിട്ടില്ലെന്നുമായിരുന്നു കൊല്ലത്തെ വിജിലൻസ് കോടതിയുടെ കണ്ടെത്തൽ. വിജിലൻസ് കോടതിയുടെ കണ്ടെത്തലുകൾ തിരിച്ചടിയായെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത് നീക്കം ചെയ്യാൻ സർക്കാർ അപ്പീൽ സമർപ്പിച്ചത്.

സ്വർണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി പൂർണതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി അഭിപ്രായം വ്യക്തമാക്കിയത്. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ കോടതി തെരഞ്ഞെടുത്ത് രൂപവത്കരിച്ചതാണ് എസ്ഐടി. അവർക്ക് ഹൈക്കോടതിയോട് മാത്രമാണ് ഉത്തരവാദിത്വമുള്ളത്. കോടതിക്ക് മുന്നിൽ മാത്രമാണ് അവർ മറുപടി പറയേണ്ടത്. ഒരു ബാഹ്യ സമ്മർദവും ഉണ്ടാകാൻ പാടില്ല. അവർ സമ്മർദത്തിന് വഴങ്ങില്ലെന്നും കോടതി പറഞ്ഞിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്.

സ്വർണക്കൊള്ളയിൽ നാലുഘട്ടങ്ങളിലായി അന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. ഒന്നാംഘട്ടത്തിൽ 1998 ൽ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടാംഘട്ടത്തിൽ 2019 ൽ ശ്രീകോവിലിലെ കട്ടിളപ്പാളി അഴിച്ചെടുത്ത് സ്വർണം പൂശാൻ കൊണ്ടുപോയതും മൂന്നാംഘട്ടത്തിൽ ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ച് സ്വർണം പൂശിയതും നാലാംഘട്ടത്തിൽ 2025 ൽ ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും സ്വർണം പൂശിയതുമാണ് അന്വേഷിക്കേണ്ടത്. ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ചെടുത്ത് സ്വർണം പൂശിയ കേസിൽ ആകെ 15 പ്രതികളുണ്ടെന്നും കട്ടിളപ്പാളി കേസിൽ 12 പ്രതികളുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News