Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 ജൂണ്‍ (H.S.)
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും പരിചരണം നൽകുന്നതിനായി ആരംഭിച്ച മിഠായി പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതിന് കുട്ടികളുടെ കുടുംബത്തിന്റെ പ്രതിവർഷ വരുമാന പരിധി നിലവിലുള്ള രണ്ടുലക്ഷം എന്നത് വർധിപ്പിക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് .
18 വയസിന് മുകളിലുള്ള അർഹമായവർക്ക് ടൈപ്പ് വൺ പ്രമേഹത്തിനുള്ള മരുന്നുകൾ ലഭിക്കാനുള്ള നടപടികൾ എൻ.എച്ച്.ആർ.എം സ്റ്റേറ്റ് മിഷൻ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ പ്രതിവർഷ വരുമാനപരിധി വർദ്ധിപ്പിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് സാമൂഹികനീതി വകുപ്പ് കമ്മീഷനെ അറിയിച്ചു.
ഓരോ വർഷവും800 മുതൽ 1200 വരെ കുട്ടികൾ പദ്ധതിയിൽ അംഗമാകുന്നുണ്ടെന്ന് സാമൂഹിക നീതി വകുപ്പ് കമ്മീഷനെ അറിയിച്ചു.
നിലവിൽ പദ്ധതിയിൽ അംഗമായിട്ടുള്ള 1980 കുട്ടികൾക്ക് 6,78,75,228 രൂപയിലധികം സർക്കാർ ചെലവാക്കുന്നുണ്ട്. നടപ്പുസാമ്പത്തിക വർഷം പദ്ധതിക്കായി അനുവദിച്ചത് 3 കോടി 80 ലക്ഷം രൂപയാണ്. 2025-26 വർഷത്തിൽ ലഭിച്ച ഫണ്ടിൽ 70 ലക്ഷം രൂപ ടൈപ്പ് വൺ പ്രമേഹത്തിനുള്ള മരുന്നുകൾ വാങ്ങുന്നതിന് വകയിരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ടൈപ്പ് വൺ ഡയബറ്റിക്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S