ഇഡിയെ ആക്രമിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ശുപാര്ശ; ആസൂത്രത നീക്കമാണ് നടന്നതെന്ന് റിപ്പോര്ട്ട്
Kochi, 03 ജൂണ്‍ (H.S.) മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സാധ്യത. ആക്രമണം ആസൂത്രിതമാണ് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. ഇ
ed attack


Kochi, 03 ജൂണ്‍ (H.S.)

മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സാധ്യത. ആക്രമണം ആസൂത്രിതമാണ് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ സമാന ആക്രമണമുണ്ടായപ്പോള്‍ സി.ബി.ഐ. അന്വേഷണം നടന്നിരുന്നു. ഇത് തന്നെ തിരുവനന്തപുരത്തിലെ ആക്രമണത്തിലും വേണം എന്നാണ് ആവശ്യം.

ആക്രമണത്തിന് പിന്നലെ ഗൂഢാലോചന അന്വേഷിക്കണമെന്നണ് ഇഡിയുടെ ആവശ്യം. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡിന്റെ ആദ്യ മൂന്ന് മണിക്കൂറില്‍ ഒരു പ്രതിഷേധവും ഉണ്ടായിരുന്നില്ല. പിണറായി വിജയന്റെ വീട്ടില്‍ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയതുമില്ല. എന്നാല്‍ പിന്നീട് കണ്ടത് റെയ്ഡ് നടന്ന പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലും കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തി. സിപിഎം നേതൃത്വത്തിന്റെ കൃത്യമായ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ സംഘടിതമായി എത്തിയത്. പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം എത്തി. റെയ്ഡ് നടന്ന് വീടുകള്‍ക്ക മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇത് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. പിന്നാലെയാണ് വനിത ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിച്ചത്. ഇതിനും സമാനമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്.

ആക്രമണം സംബന്ധിച്ച് കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇ.ഡി. ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത് പരിഗണിച്ച ശേഷമാകും സിബിഐ അന്വേഷണത്തില്‍ തീരുമാനം ഡല്‍ഹിയില്‍ നിന്നും എത്തുക. സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഇതില്‍ 25 പേരെ അറസ്റ്റുചെയ്തു. സ്വഭാവിക പ്രതിഷേധമല്ല, സംഘടിത ആക്രമണമാണ് നടന്നത് എന്നായിരുന്നു കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഭിപ്രായപ്പെട്ടത്. ഇതെല്ലാം പരിഗണിച്ചാല്‍ സിബിഐ അന്വേഷണത്തിന് എത്താനാണ് സാധ്യത.

---------------

Hindusthan Samachar / Sreejith S


Latest News