വ്യാജ ആധാർ കാർഡുമായി കേരളത്തിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ.
Kozhikode , 30 ജൂണ് (H.S.) വ്യാജ ആധാർ കാർഡുമായി കേരളത്തിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. മുഹമ്മദ് വുല ഹുസൈൻ (42), മുഹമ്മദ് ഹസൻ അലി (27), മുഹമ്മദ് മെഹതി ഹസൻ (26) എന്നിവരാണ് പൊലീസിൻ്റെ വലയിലായത്. മാവൂർ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പ
BENGLASDESHI ARRESTS IN KERALA


Kozhikode , 30 ജൂണ് (H.S.)

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. മുഹമ്മദ് വുല ഹുസൈൻ (42), മുഹമ്മദ് ഹസൻ അലി (27), മുഹമ്മദ് മെഹതി ഹസൻ (26) എന്നിവരാണ് പൊലീസിൻ്റെ വലയിലായത്. മാവൂർ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

മാവൂർ കൽപള്ളിയിലെ വാടക കെട്ടിടത്തിൽ മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിൻ്റെ നേതൃത്വത്തിൽ ഇന്നലെ (ജൂൺ 29) രാത്രി നടത്തിയ പരിശോധനയിലാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. മാവൂർ മേഖലയിൽ ഏറെക്കാലമായി നിരവധി അതിഥി തൊഴിലാളികൾ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. ഇതിൽ രേഖകൾ ഇല്ലാതെ ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ളവർ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന വിവരം നേരത്തെ തന്നെ മാവൂർ പൊലീസിന് ലഭിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇത്തരം കേന്ദ്രങ്ങൾ നിരീക്ഷണത്തിൽ ആക്കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി മൂന്ന് ബംഗ്ലാദേശികളെ പിടികൂടാൻ സാധിച്ചത്. 20 ദിവസം മുമ്പാണ് ഇവർ കൽപള്ളിയിൽ എത്തിയത് എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു. കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ളവയാണ് മൂന്ന് പേരും ചെയ്തിരുന്നത്. ഇവർക്ക് ജോലി നൽകിയവരെ കുറിച്ചുള്ള സൂചനകളും പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്

കൂടാതെ ഇനിയും ബംഗ്ലാദേശ് പൗരന്മാർ മാവൂർ മേഖലയിൽ ഉണ്ടെന്ന വിവരവും ഇവരിൽനിന്ന് ലഭ്യമായി. ഇന്ന് രാവിലെ കേന്ദ്ര ഇൻ്റലിജൻസ് വിഭാഗവും സംസ്ഥാന ഇൻ്റലിജൻസ് വിഭാഗങ്ങളും മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ പക്കൽ നിന്നും ലഭിച്ച ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കൂടാതെ സിം കാർഡുകൾ എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ചുള്ള അന്വേഷണവും നടത്തും.

രാജ്യത്തേക്ക് അതിക്രമിച്ച് കടക്കൽ 3 (1), R /W 21ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചേർത്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടാതെ വരും ദിവസങ്ങളിൽ മാവൂർ പൊലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള മറ്റ് ഇടങ്ങളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും പൊലീസിൻ്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടക്കും. അതോടൊപ്പം അതിഥി തൊഴിലാളികൾ എന്ന പേരിൽ ബംഗ്ലാദേശിൽ നിന്നും കടന്നു കയറി ഇവിടെ തൊഴിലെടുക്കുന്നവരെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News