ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിച്ചു, പിന്ഗാമിയായി ധീരജ് സേത്ത്
Newdelhi , 30 ജൂണ് (H.S.) നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന് സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് കരസേനാ മേധാവിയായി വിരമിക്കാനാകുന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പദവിയെന്ന് ഉപേന്ദ്ര ദ്വിവേദി. തന്റെ പിന്ഗാമിയായ ധീരജ് സേത്തിന് തന്റെ ഉത്തരവാദിത്വങ്ങള
General Upendra Dwivedi


Newdelhi , 30 ജൂണ് (H.S.)

നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന് സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് കരസേനാ മേധാവിയായി വിരമിക്കാനാകുന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പദവിയെന്ന് ഉപേന്ദ്ര ദ്വിവേദി. തന്റെ പിന്ഗാമിയായ ധീരജ് സേത്തിന് തന്റെ ഉത്തരവാദിത്വങ്ങള് കൈമാറിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോലി സമയത്ത് ലഭിച്ച പിന്തുണയ്ക്ക് തന്റെ സഹപ്രവര്ത്തകര്ക്കും മുൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തെ പൗരന്മാർക്കും അദ്ദേഹം നന്ദി അറിയിച്ചു. തലസ്ഥാനത്തെ ദേശീയ യുദ്ധ സ്മാരകത്തിൽ അദ്ദേഹം പുഷ്പ ചക്രവും അർപ്പിച്ചു.

കരസേനാ മേധാവി എന്ന നിലയിലുള്ള എന്റെ കാലാവധി അവസാനിക്കുമ്പോൾ, എനിക്ക് അഗാധമായ വിനയം, കൃതജ്ഞത, അഭിമാനം, സംതൃപ്തി എന്നിവയാണ് അനുഭവപ്പെടുന്നതെന്ന് വിടവാങ്ങൽ ചടങ്ങിൽ ജനറൽ ദ്വിവേദി പറഞ്ഞു.

സൈനിക് സ്കൂള് തൊട്ട് ഇന്ന് ഈ നിമിഷം വരെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ്. ഇന്ത്യൻ സൈന്യം അതിന്റെ ശക്തി നേടുന്നത് ഒരു വ്യക്തിയിൽ നിന്നല്ല, മറിച്ച് അതിന്റെ സൈനികരുടെയും കമാൻഡർമാരുടെയും വിമുക്തഭടന്മാരുടെയും കുടുംബങ്ങളുടെയും രാജ്യത്തെ പൗരന്മാരുടെയും അചഞ്ചലമായ വിശ്വാസത്തിൽ നിന്നാണ്. കർത്തവ്യ നിർവ്വഹണത്തിൽ ആത്യന്തിക ത്യാഗം ചെയ്ത് വീരമൃത്യു വരിച്ച ഇന്ത്യൻ സൈന്യത്തിലെ ഓരോ സൈനികനും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സൈന്യം വലിയ രീതിയില് തന്നെ ശത്രുക്കള്ക്കെതിരെ പൊരുതിയിട്ടുണ്ട്. കനത്ത ജാഗ്രത പാലിക്കുന്നുണ്ടെന്നും ഓപ്പറേഷൻ സ്നോ ലെപ്പേർഡ്, ഓപ്പറേഷൻ സിന്ദൂർ എന്നിവയുടെ വിജയകരമായ പ്രവര്ത്തനങ്ങള് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കിടയിലുള്ള ശക്തമായ ബന്ധം രാജ്യത്തിന്റെ ദേശീയ സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ദേശത്തിന്റെ സുരക്ഷയുടെ കാര്യത്തില് സൈന്യം യാതൊരു വിട്ടുവീഴ്ചകളും വരുത്തിയിട്ടില്ല. ലക്ഷ്യബോധത്തോടെയും അച്ചടക്കത്തോടെയും സൈന്യം പ്രവര്ത്തിച്ചു. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്തമായ പ്രവര്ത്തനം രാജ്യത്തിന് ശക്തി പകര്ന്നു. ഭാവിയിലും സംയുക്തമായി പ്രവര്ത്തിക്കാന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിന്ഗാമിയായ ചുമതലയേറ്റ ധീരജ് സേത്ത് ഏറെ പരിചയ സമ്പന്നനും സൈന്യത്തെ നയിക്കാന് കഴിവുള്ള വ്യക്തിയുമാണെന്ന് ദ്വിവേദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം അതിന്റെ മഹത്തായ പാരമ്പര്യങ്ങൾ, പ്രൊഫഷണലിസം, ദൃഢനിശ്ചയം എന്നിവ ഉയർത്തിപ്പിടിച്ച് കൊണ്ട് കൂടുതൽ ഉയരങ്ങൾ താണ്ടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.

ഇന്ന് ഞാൻ ഈ ചുമതല കൈമാറുമ്പോൾ, ഇന്ത്യൻ സൈന്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്. അത് അതിന്റെ പാരമ്പര്യങ്ങളിൽ വേരൂന്നിയതായിരിക്കും. നിലവിലെ വെല്ലുവിളികളെക്കുറിച്ച് ജാഗ്രത പാലിക്കും. ഭാവിയിൽ ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും മറികടക്കാന് ഇന്ത്യന് സൈന്യത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News