നിയമസഭയിൽ ശൂന്യവേളയ്ക്കിടെ ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പരാമർശത്തെത്തുടർന്ന് ഭരണപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധം.
Thiruvananthapuram , 30 ജൂണ് (H.S.) നിയമസഭയിൽ ശൂന്യവേളയ്ക്കിടെ ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പരാമർശത്തെത്തുടർന്ന് ഭരണപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധം. അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെ മറ്റൊരു മന്ത്രി ഇടപ
Pinarayi Vijayan


Thiruvananthapuram , 30 ജൂണ് (H.S.)

നിയമസഭയിൽ ശൂന്യവേളയ്ക്കിടെ ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പരാമർശത്തെത്തുടർന്ന് ഭരണപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധം. അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെ മറ്റൊരു മന്ത്രി ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പിന്നീട് താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് സഭയിലെ ബഹളം അവസാനിച്ചത്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തെത്തുടർന്ന് തീരദേശ മേഖലയിലുണ്ടായ വറുതിയും പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളുടെ ജീവൽപ്രശ്നങ്ങളും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം സജി ചെറിയാനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

തീരദേശത്തെ പട്ടിണി മാറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ മറുപടി പറയുന്നതിനിടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മന്ത്രിയുടെ മറുപടിക്കിടെ അപ്രതീക്ഷിതമായി ഇടപെട്ട മന്ത്രി ഷിബു ബേബി ജോൺ, മുൻ സർക്കാരിൻ്റെ കാലത്തെ പ്രവർത്തനങ്ങൾ ഓർമിപ്പിക്കുകയായിരുന്നു.

സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തിൽ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മറ്റൊരു മന്ത്രിയുടെ ഇടപെടൽ ഉണ്ടായതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതോടെ ഭരണകക്ഷി അംഗങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റ് നിന്ന് സഭയിൽ പ്രതിഷേധിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി സതീശൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പിണറായി വിജയൻ മുൻപ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമസഭയിൽ സംസാരിക്കുമ്പോൾ മറ്റ് പല മന്ത്രിമാരും സമാനമായ രീതിയിൽ ഇടപെട്ട് സംസാരിച്ചിട്ടുണ്ടെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ഒരു മന്ത്രിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് അടിയന്തരമായി തയാറാകണം.

അല്ലാത്തപക്ഷം ഈ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാർലമെൻ്ററി കീഴ്വഴക്കങ്ങൾക്ക് നിരക്കാത്തതാണ് പ്രതിപക്ഷ നേതാവിൻ്റെ വാക്കുകളെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി. ഇതോടെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.

നിലപാട് മയപ്പെടുത്തി പ്രതിപക്ഷ നേതാവ്ഭരണപക്ഷത്തിൻ്റെ പ്രതിഷേധം ശക്തമായതോടെ തൻ്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്തെത്തി. മുൻകാലങ്ങളിൽ തൻ്റെ പ്രസംഗം പൂർണ്ണമായും അവസാനിച്ച ശേഷം മാത്രമാണ് മറ്റ് മന്ത്രിമാർ ഇടപെട്ടിട്ടുള്ളതെന്ന് പിണറായി വിജയൻ മറുപടി നൽകി. ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് താൻ നേരിട്ട് പറഞ്ഞിട്ടില്ല. മറിച്ച്, അങ്ങനെ സ്ഥാപിക്കാൻ മറ്റൊരാൾ ശ്രമിച്ചെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് തൻ്റെ പരാമർശത്തിൽ കൃത്യമായ വിശദീകരണം നൽകിയതോടെയാണ് നിയമസഭയിലെ ബഹളം അവസാനിച്ചത്. തുടർന്ന് സഭയിലെ മറ്റ് നടപടിക്രമങ്ങളിലേക്ക് സ്പീക്കർ കടന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഉന്നയിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയാണ് മന്ത്രിമാരുടെ ഇടപെടലിലൂടെ ഭരണ-പ്രതിപക്ഷ വാക്പോരിന് വഴിവച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News