തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിനിടെ മണ്ണിടിച്ചിൽ ഭീഷണി
Wayanad , 30 ജൂണ് (H.S.) തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിനിടെ മണ്ണിടിച്ചിൽ ഭീഷണി. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകര്ന്നു. ഇന്നലെ (ജൂണ് 29) ഉച്ചയോടെയാണ് സംഭവം. ഹയർ സെക്കൻഡറി വിഭാഗത്തിനായുള്ള പുതിയ കെട്ടിട നിര്മാണമാണ്
GOVT HSS THALAPUZHA IN WAYANAD


Wayanad , 30 ജൂണ് (H.S.)

തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിനിടെ മണ്ണിടിച്ചിൽ ഭീഷണി. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകര്ന്നു. ഇന്നലെ (ജൂണ് 29) ഉച്ചയോടെയാണ് സംഭവം.

ഹയർ സെക്കൻഡറി വിഭാഗത്തിനായുള്ള പുതിയ കെട്ടിട നിര്മാണമാണ് സ്ഥലത്ത് നടക്കുന്നത്. അതിനായി പഴയ കെട്ടിടം പൊളിച്ച ഭാഗത്ത് മണ്ണ് നീക്കുന്നതിനിടെയാണ് സംഭവം. മണ്ണിടിച്ചിലിന് പിന്നാലെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായി. സംഭവത്തെ തുടര്ന്ന് റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

നിര്മാണം അശാസ്ത്രീയമെന്ന് വിമര്ശനം: സ്കൂളില് നടക്കുന്ന നിര്മാണ പ്രവര്ത്തനങ്ങള് തികച്ചും അശാസ്ത്രീയമെന്ന് സിപിഎം പ്രവര്ത്തകനായ വിനോദ് പറഞ്ഞു. അതാണ് മണ്ണിടിച്ചിലിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില് സ്കൂള് പ്രവര്ത്തിക്കുന്ന രണ്ട് കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ് മണ്ണിടിച്ചില് നടന്ന് കൊണ്ടിരിക്കുന്നത്. കേവലം ഒരു ദിവസം മാത്രമാണ് മഴ ശക്തമായി പെയ്തിട്ടുള്ളത്. ഈ ഘട്ടത്തില് ഏകദേശം 17 മീറ്റര് ഉയരമുള്ള മതില് അശാസ്ത്രീയമായ രൂപത്തില് മണ്ണെടുക്കുകയും മതില് കെട്ടാനുണ്ടായ കാലത്താമസവും കാരണമാണ് മണ്തിട്ട ഇടിയുന്നത്. ഏത് നിമിഷവും രണ്ട് കെട്ടിടവും അപകടാവസ്ഥയിലാകുമെന്നും വിനോദ് പറഞ്ഞു.

വിദ്യാര്ഥികളും അധ്യാപകരും ഒട്ടും സുരക്ഷിതരല്ല. ഇത് ഗൗരവമായ വിഷയമാണ്. ഇതിന്റെ നിര്മാണ പ്രവര്ത്തനം സമയബന്ധിതമായി നടപ്പിലാക്കണം. സ്കൂളിലേക്ക് പോകുന്ന റോഡ് ചെളിക്കുളമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില് അടിയന്തര ഇടപെടല് ആവശ്യമാണ്. അല്ലാത്തപക്ഷം വലിയ ദുരന്തമാണ് വരാനിരിക്കുന്നതെന്നും വിനോദ് പറഞ്ഞു.

ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ നിലവിലെ കെട്ടിടത്തിന് തൊട്ട് മുകളിലുള്ള മുറ്റം ഏത് സമയത്തും ഇടിഞ്ഞ് വീഴാവുന്ന നിലയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ തന്നെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശമായി തവിഞ്ഞാൽ മേഖല അടയാളപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് റവന്യൂ, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അപകട സാധ്യത ഒഴിവാക്കാൻ നിർമാണ പ്രവൃത്തികൾ ശാസ്ത്രീയമായി നടത്തുകയും ശക്തമായ സംരക്ഷണ ഭിത്തി നിർമിക്കുകയും വേണമെന്നാണ് രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും ആവശ്യം.

വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് ഉയരുന്ന ആവശ്യം. വിദഗ്ധ പരിശോധന നടത്തി അപകട സാധ്യത പൂർണമായി ഒഴിവാക്കിയ ശേഷമെ നിർമാണം തുടരാവൂവെന്നും നാട്ടുകാർ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ ഉറപ്പാക്കുമോയെന്ന കാത്തിരിപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News