പൊലീസ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച അതിജീവിത മരിച്ചു.
Lucknow , 30 ജൂണ് (H.S.) പൊലീസ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച അതിജീവിത മരിച്ചു. ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടും തന്നെ വിവാഹം ചെയ്യാൻ വിസമ്മതിച്ച യുവാവിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തി ആത്മഹത്യാശ്രമം ന
Suicide


Lucknow , 30 ജൂണ് (H.S.)

പൊലീസ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച അതിജീവിത മരിച്ചു. ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടും തന്നെ വിവാഹം ചെയ്യാൻ വിസമ്മതിച്ച യുവാവിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തി ആത്മഹത്യാശ്രമം നടത്തിയ 20 കാരിയായ സ്ത്രീയാണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്. ജൂൺ 21ന് രാത്രി 11 മണിക്ക് ഉത്തർപ്രദേശിലെ ബിജ്നോർ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

പൊലീസ് സ്റ്റേഷൻ വളപ്പിൽവച്ച് ശരീരത്തിൽ പെട്രോള് ഒഴിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്ഗ്ധ ചികിത്സയ്ക്കായി ന്യൂഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എന്നാൽ അവിടെവച്ച് യുവതി മരിച്ചു.

സംഭവ ദിവസം, സ്ത്രീ കോട്വാലി പൊലീസ് സ്റ്റേഷനിൽ പോയി സ്വഹേരി ഗ്രാമവാസിയായ സൗരഭ് സിങിനെ ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം എതിർ കക്ഷിയെ വിളിപ്പിക്കുമെന്ന് പൊലീസ് അവർക്ക് ഉറപ്പ് നൽകി. ഈ സമയത്ത്, അവളുടെ രണ്ടാനച്ഛൻ ഒരു തീപിടിക്കുന്ന വസ്തു അടങ്ങിയ കുപ്പി കൊണ്ടുവരുകയും അത് ഒഴിച്ച് സ്ത്രീ പൊലീസ് സ്റ്റേഷൻ വളപ്പിനുള്ളിൽ തീകൊളുത്തി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സൗരഭും സഹോദരൻ ഗൗരവും നിലവിൽ കശ്മീരിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് കൃഷ്ണ ഗോപാൽ സിങ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അവരെ പിടികൂടാൻ ഒരു പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്. ഈ സംഭവത്തിൻ്റെ ഫലമായി, കോട്വാലി ഇൻ-ചാർജ് അമർ സിങ് റാത്തോഡിനെ സസ്പെൻഡ് ചെയ്തു.

2024ൽ യുവതി സ്വഹേരി ഗ്രാമവാസിയായ സൗരഭ് സിങിനും കുടുംബാംഗങ്ങൾക്കുമെതിരെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു, തുടർന്ന് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചു. 2025ൽ സിങും താനുമായി അടുപ്പത്തിലായിരുന്നുവെന്നും പക്ഷേ വിവാഹം കഴിക്കാൻ ഇയാൾ വിസമ്മതിച്ചുവെന്നും ആരോപിച്ച് സ്ത്രീ പരാതി നൽകി.

പ്രതിയുടെ കുടുംബം തൻ്റെ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ അമ്മ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും പ്രതി ഹൈക്കോടതിയിൽ നിന്ന് തൻ്റെ അറസ്റ്റിനെതിരെ സ്റ്റേ നേടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News