കാര്ഷിക വിളകളുടെ തറവില പുതുക്കുന്നതിനും സംഭരണം ശക്തമാക്കുന്നതിനും നടപടി:കൃഷിമന്ത്രി ടി.സിദ്ദിഖ്
Thiruvanathapuram, 30 ജൂണ്‍ (H.S.) കാര്‍ഷിക വിളകളുടെ തറവില പുതുക്കുന്നതിനും സംഭരണം ശക്തമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് സഭയെ അറിയച്ചു. എംഎല്‍എമാരായ കെ.പ്രവീണ്‍ കുമാര്‍,ടി.ജെ.വിനോദ്,ഉഷ വിജയന്‍,കെഎം അഭിജിത്ത് എന്ന
t siddique facebook page hacked


Thiruvanathapuram, 30 ജൂണ്‍ (H.S.)

കാര്‍ഷിക വിളകളുടെ തറവില പുതുക്കുന്നതിനും സംഭരണം ശക്തമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് സഭയെ അറിയച്ചു. എംഎല്‍എമാരായ കെ.പ്രവീണ്‍ കുമാര്‍,ടി.ജെ.വിനോദ്,ഉഷ വിജയന്‍,കെഎം അഭിജിത്ത് എന്നിവരുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും വിലത്തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ അധിക സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. കിലോ ഗ്രാമിന് 30 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈസ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം നടപ്പിലാക്കുന്ന നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സി സപ്ലൈക്കോയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നാളി കേരളത്തിന്റെ വിപണിവില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നുണ്ടെന്നും വിപണിവില കുറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. റബ്ബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി 2026-27 പുതുക്കിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി മുഖേന സബ്‌സിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5 ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് പരമാവധി 2 ഹെക്ടറിനാണ് ഈ പദ്ധതി വഴി സബ്‌സിഡി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികോത്പന്നങ്ങളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഗോഡൗണുകള്‍, ശീതികരിച്ച സംഭരണ കേന്ദ്രങ്ങള്‍, പാക്ക് ഹൗസുകള്‍,കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. കര്‍ഷക ഉത്പാദക സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍,സഹകരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേന സംഭരണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നത് പിന്തുണ നല്‍കുന്നുണ്ട്. സംഭരണ സംവിധാനങ്ങള്‍ ആധുനികവത്കരിക്കുന്നതിന് ശീതശൃംഖല സംവിധാനങ്ങള്‍, പ്രീ-കൂളിംഗ് യൂണിറ്റുകള്‍, ഗ്രോഡിംഗ്,പാക്കിംഗ് ,മൂല്യവര്‍ധിത സംസ്‌കരണ സൗകര്യങ്ങള്‍ വ്യാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മൊത്തവിപണികള്‍, അഗ്രോ പ്രോസസ്സിംഗ് കേന്ദ്രങ്ങള്‍,സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടിയെടുത്തിട്ടുണ്ട്. വിപണി ഇടപെടല്‍ പദ്ധതി,സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, അഗ്രികള്‍ച്ചര്‍ ഇന്‍ഫാസ്ട്രക്ചര്‍ ഫണ്ട് എന്നീ പദ്ധതികള്‍ പ്രകാരം ആനുകൂല്യം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

-----

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, പുനരാവിഷ്‌കൃത സംസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കും: കൃഷിമന്ത്രി ടി.സിദ്ദിഖ്

പുനരാവിഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വന്യജീവികളുടെ ആക്രമണം മൂലമുള്ള കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, പുനരാവിഷ്‌കൃത സംസ്ഥാന പദ്ധതി എന്നിവയുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ വിശദമായി പഠിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും കൃഷിമന്ത്രി നിയമസഭയില്‍ അറിയിച്ചു.

വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ഓരോ പ്രദേശത്തിന് അനുയോജ്യമായതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ 25 കോടി രൂപയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 12 ജില്ലകളിലായി സോളാര്‍ വേലി,തൂക്കു സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍ തുടങ്ങിയ സ്ഥാപിച്ചു വരുന്നു. വനം വകുപ്പുമായി ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍ ആയിട്ടുള്ള ഗുണഭോക്തൃ കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്.

കാര്‍ഷിക വികസന സമിതിയിലും തുടര്‍ന്ന് ജില്ലാതല, സംസ്ഥാനതല കമ്മിറ്റികളില്‍ ഡിപിആര്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്യുന്നു. 2023-24ല്‍ 13.33 കോടിയും 2024-25ല്‍ 11.57 കോടിയും അനുവദിച്ചിട്ടുണ്ട്. 2025-26 വര്‍ഷത്തില്‍ 13 കോടിക്ക് അംഗീകാരം ലഭിക്കുകയും 9.22 കോടി രൂപ ജില്ലകള്‍ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News