Enter your Email Address to subscribe to our newsletters

Kochi, 30 ജൂണ്‍ (H.S.)
നടി അന്‍സിബ ഹസനെ ജിഹാദി എന്ന് വിളിച്ചെന്ന പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. അന്‍സിബയുടെ ഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. അന്‍സിബയുടെ ഹര്‍ജിയില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അന്‍സിബ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി, എസിപിയോട് നിര്‍ദേശിച്ചു. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോര്‍ട്ട് കൈമാറി. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. ടിനി ടോമിനെതിരായ പരാതി വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ടിനി ടോം ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം ആരോപിച്ചു എന്നിങ്ങനെയാണ് അന്‍സിബയുടെ പരാതിയിലുള്ളത്.
---------------
Hindusthan Samachar / Sreejith S