കുഴല്ക്കിണറില് വീണ നാല് വയസുകാരനായുള്ള രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നു; പ്രതീക്ഷയില് കുടുംബം
Ambala, 30 ജൂണ്‍ (H.S.) ഹരിയാനയില്‍ 250 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. . അംബാലയിലെ ധന്യോജ ഗ്രാമത്തിലാണ് പിതാവിനൊപ്പം മുത്തച്ഛന് ഭക്ഷണം കൊടുക്കാന്‍ വയലില്‍ എത്തിയ കുട്ടി കളിക്കുന
bore


Ambala, 30 ജൂണ്‍ (H.S.)

ഹരിയാനയില്‍ 250 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. . അംബാലയിലെ ധന്യോജ ഗ്രാമത്തിലാണ് പിതാവിനൊപ്പം മുത്തച്ഛന് ഭക്ഷണം കൊടുക്കാന്‍ വയലില്‍ എത്തിയ കുട്ടി കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. നിര്‍വൈര്‍ സിങ്ങ് എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.

സെനവും, എന്‍ഡിആര്‍ഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്ന് സംഭവസ്ഥലത്തെത്തിയ അംബാല ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് തോമര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാണ് നടക്കുന്നത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

വയലില്‍ പണിചെയ്യുകയായിരുന്ന മുത്തച്ഛന് ഭക്ഷണം കൊടുക്കാന്‍ പിതാവിനൊപ്പം ഇറങ്ങിയതാണ് കുട്ടി. വയലില്‍ എത്തിയപ്പോള്‍ കുട്ടിയുടെ പിതാവും മുത്തച്ഛനോടൊപ്പം പാടത്ത് പണിക്കിറങ്ങി. ഈ സമയം വയലില്‍ കളിക്കുകയായിരുന്നു ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന 250 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ വയലില്‍ നിന്ന് പിതാവും മുത്തച്ഛനും കിണറിനരികിലേയ്ക്ക് ഓടിയെത്തിയെങ്കിലും കുട്ടി അപ്പോഴേയ്ക്കും താഴ്ചയിലേയ്ക്ക് പോയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News