വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
Thiruvanathapuram, 30 ജൂണ്‍ (H.S.) വൈദ്യുതി ദൗര്‍ലഭ്യം കാരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാലത്തെ വൈദ്യുതി നിയന്ത്രണം തുടരും. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ കുറവും കൂടിയ വില നല്‍കിയാലും വൈദ്യുതി കിട്ടാത്തതും പ്രതിസന്ധിയെന്ന് കെ.
KSEB


Thiruvanathapuram, 30 ജൂണ്‍ (H.S.)

വൈദ്യുതി ദൗര്‍ലഭ്യം കാരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാലത്തെ വൈദ്യുതി നിയന്ത്രണം തുടരും. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ കുറവും കൂടിയ വില നല്‍കിയാലും വൈദ്യുതി കിട്ടാത്തതും പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞദിവസത്തെ 86.92 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാനായത് 17.32 ദശലക്ഷം യൂണിറ്റ് മാത്രം. ശരാശരി 4500 മെഗാവാട്ടാണ് രാത്രിയിലെ ഉപഭോഗം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ തല്‍സമയം സംപ്രേഷണവും കാരണമാണ്.

രാത്രിയില്‍ മിന്നായം പോലെ വൈദ്യുതി വിളക്കുകള്‍ കണ്ണടയ്ക്കും. പിന്നീട് കണ്ണ് തുറക്കാന്‍ 15 മിനിറ്റിലേറെ വേണ്ടി വരും. പവര്‍കട്ടെന്ന് പറയരുത്. വൈദ്യുതി വകുപ്പിന്റെ ഭാഷയില്‍ നേരിയ നിയന്ത്രണം മാത്രം. ജൂണ്‍ മുപ്പത് വരെ അതായത് ഇന്ന് വരെയുള്ള നിയന്ത്രണമെന്നാണ് ആദ്യ അറിയിപ്പെങ്കിലും ഇനിയെന്ന് വരെ നീളുമെന്ന് വ്യക്തതയില്ല. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം തുടരും. ദേശീയ തലത്തില്‍ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് കാരണം കൂടുതല്‍ വില നല്‍കിയാലും വൈദ്യുതി കിട്ടാനില്ല. കേന്ദ്ര വിഹിതത്തിലും കാര്യമായ കുറവുണ്ടായി.

ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്നിട്ടും നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്നത് വെറും 17.32 ദശലക്ഷം യൂണിറ്റ്. ഉപഭോഗത്തിന്റെ 19.9 ശതമാനം മാത്രം. അധികമായി വേണ്ടിവരുന്ന വൈദ്യുതി കൂടിയ വില നല്‍കി വാങ്ങണം. അല്ലെങ്കില്‍ കേന്ദ്ര വിഹിതമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കണം. ഇത് രണ്ടും മുടങ്ങി. ശരാശരി 4500 മെഗാവാട്ടാണ് രാത്രിയിലെ ഉപഭോഗം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനയെന്ന് പറയുമ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ തല്‍സമയം സംപ്രേഷണവും കാരണമാണ്. കാലവര്‍ഷം കനക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം 58.58 ശതമാനം വെള്ളമുണ്ടായിരുന്ന കെ എസ് ഇബിയുടെ ഡാമുകളില്‍ നിലവിലുള്ളത് 20.89 ശതമാനം മാത്രം. മഴയൊഴിയുന്ന മാസവും കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങാന്‍ ഇടയാവും എന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / Sreejith S


Latest News