Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂണ്‍ (H.S.)
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നഷ്ടം നികത്താൻ നടപടി. കെഎസ്ആർടിസിക്ക് പണം നൽകുന്നതിന് ധാരണയായി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് നൽകാനാണ് തീരുമാനമായത്. ആറു മാസത്തേക്ക് സർക്കാർ ഗ്യാരണ്ടിയിലാണ് ഒഡി നൽകുന്നത്. ദിനപ്രതി ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാന നഷ്ടം ഉണ്ടാകുന്നത്.
അതേസമയം, സ്ത്രീകൾക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ പ്രിയദർശിനി ഓർഡിനറി ബസുകൾ കൊണ്ടുവരും. ഫാസ്റ്റ് പാസഞ്ചർ സർവീസ് മാത്രമുള്ള റൂട്ടുകളിലേക്കാണ് ഓർഡിനറി ബസുകൾ അനുവദിക്കുന്നത്. ജീവനക്കാർക്കുള്ള കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്.
അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സമരത്തിലേക്ക് പോകുകയാണ്. പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചത് മുതൽ സ്വകാര്യ ബസുകൾ ഓടുന്നത് നഷ്ടത്തിലാണെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്താനാണ് തീരുമാനം. കെഎസ്ആർടിസി സൗജന്യ യാത്ര തിരിച്ചടിയാണെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.
---------------
Hindusthan Samachar / Sreejith S