Enter your Email Address to subscribe to our newsletters

Kochi, 30 ജൂണ്‍ (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസില്‍ മൊഴികള്‍ വിശദമായി പരിശോധിച്ച് ഇഡി. സിഎംആര്‍എല്‍ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകര്‍പ്പുകളാണ് വിശദമായി പരിശോധിക്കുന്നത്്. ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെ വീണ്ടും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ രണ്ട് വട്ടവും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരണ്‍ എസ് കര്‍ത്തയെ ഇഡി വീണ്ടും വിളിപ്പിച്ചത്.
മൊഴികള്‍ പരിശോധിച്ച ശേഷം ശ്രദ്ധയോടെ തുടര്‍ നടപടി എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് എന്ത് സേവനം നല്‍കിയെന്നതില്‍ വീണയുടെയും, സിഎംആര്‍എല്‍ ഉടമകളും ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും. കൂടാതെ സേവനം നല്‍കാതെ പണം നല്‍കിയതിന് പിന്നില്‍ മറ്റ് സ്വാധീനങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ ഇടപാടുകള്‍ നടന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്നും വഴിവിട്ട് എന്തെങ്കിലും സഹായം സിഎംആര്‍എല്ലിന് ലഭിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളില്‍ ദില്ലി കേരള ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായാല്‍ കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതിനാല്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം തുടരാനാണ് തീരുമാനം.
---------------
Hindusthan Samachar / Sreejith S