Enter your Email Address to subscribe to our newsletters

Pathanamthitta, 30 ജൂണ്‍ (H.S.)
ലഹരി വിരുദ്ധ സംഘടനാ നേതാവു തന്നെ എംഡിഎംഎയുമായി അറസ്റ്റില്‍ എഴുമറ്റൂര്‍ മേഖലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഓടിനടന്ന ഷര്‍ഫിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. പത്തനംതിട്ട ഡാന്‍സാഫ് സംഘം ഷര്‍ഫിന്റെ കൈമലയിലുള്ള വീട്ടില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ 1.590 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പുസ്തകങ്ങള്‍ക്കിടയില്‍ രഹസ്യ അറയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. എംഡിഎംഎ ഉപയോഗിക്കുന്നതിന് വേണ്ട ഉപകരണങ്ങളും സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളുമാണ് കണ്ടെത്തിയത്. പ്രതി പാലാരിവട്ടം, എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്.
സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്.'ആന്റി ഡ്രഗ്സ് മൂവ്‌മെന്റ് ഇന്‍ നേഷന്‍' (ADMIN) എന്ന പേരിലുള്ള വ്യാജ സംഘടനയുടെ സംസ്ഥാന യൂത്ത് വിങ് പ്രസിഡന്റ് ആണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സംഘടനയുടെ ഐഡി കാര്‍ഡും പൊലീസ് പിടിച്ചെടുത്തു. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ജില്ലാ ഡാന്‍സാഫ് യൂണിറ്റും റാന്നി സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് എഴുമറ്റൂരിലെ ഇയാളുടെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി. ഈ സമയം സ്വന്തം മുറി കാണിച്ച് കൊടുക്കാതെ മറ്റൊരു മുറി കാണിച്ച് പൊലീസിനെ പ്രതി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി. പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പ്രതിയുടെ മുറിയിലെ രഹസ്യ അറയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
---------------
Hindusthan Samachar / Sreejith S