നീറ്റ് ചോദ്യപേപ്പര് ചോര്ച്ച : കേന്ദ്രസര്ക്കാരിന് എതിരെ നിയമസഭ പ്രമേയം പാസാക്കി; ബിജെപി ഭേദഗതി വോട്ടിനിട്ട് തള്ളി
Thiruvanathapuram, 30 ജൂണ്‍ (H.S.) നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസാക്കി. ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ആവര്‍ത്തിച്ച് ചോദ്യം ചെയ
Niyamasabha


Thiruvanathapuram, 30 ജൂണ്‍ (H.S.)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസാക്കി. ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രമേയത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി കുറ്റപ്പെടുത്തി. അതീവ ദൗര്‍ഭ്യാഗകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും, വിഷയത്തിന്റെ ഗൗരവം യഥാസമയം ഉള്‍ക്കൊണ്ടില്ലന്ന് മാത്രമല്ല, പരിഹാര നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടതുമില്ല.

ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യ അവസരം ലംഘിക്കപ്പെട്ടു.ക്രമക്കേട് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും വിവിധ കേന്ദ്ര പരീക്ഷകളില്‍ ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്നുവെന്നും ,സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഇതിനു മു ഉദാഹരണമാണെന്നും ഉന്നത വിദ്യാഭാസ മന്ത്രി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സംഘടിത കുറ്റവാളികളെ കണ്ടെത്തണം. ശിക്ഷാ നടപടികള്‍ ഉറപ്പാക്കണം. ഇതിനായി സമഗ്രമായ നിയമം കേ പ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്നും റോജി.എം.ജോണ്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ജീവനും അന്തസ്സും സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം ഇതിനായി ദേശീയ പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്‌കരിക്കണം.സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ തേടണമെന്നും ഇതവിദ്യാഭ്യാസ മന്ത്രി റോജി.എം. ജോണ്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പിന്തുണയോടുകൂടെയാണ് നിയമസഭാ പ്രമേയം പാസാക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News