Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 30 ജൂണ്‍ (H.S.)
വടക്കന്‍ കേരളത്തില്‍ മഴ കനത്തു. രണ്ടു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ജൂലൈ ഒന്നിന് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
സംസ്ഥാനത്ത് മഴ തുടരുന്നു. കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് തുടരുന്നു. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. നാലാം തീയതി വരെ സംസ്ഥാനത്ത് മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
---------------
Hindusthan Samachar / Sreejith S