എസ്ഐആറില് ക്രക്കേടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് ഇന്ത്യ സഖ്യം
New delhi, 30 ജൂണ്‍ (H.S.) എസ്ഐആറില്‍ ക്രമക്കേടെന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്ത് അയച്ച് ഇന്ത്യാ മുന്നണി. എസ്ഐആര്‍ വീഴ്ചകള്‍, തെരഞ്ഞെടുപ്പ് സംബന്ധമായ ക്രമക്കേട് എന്നിവ ചൂണ്ടി കാണിച്ചാണ് കത്ത്. 23 പാര്‍ട്ടികളും സ്വതന്ത്
india alliance


New delhi, 30 ജൂണ്‍ (H.S.)

എസ്ഐആറില്‍ ക്രമക്കേടെന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്ത് അയച്ച് ഇന്ത്യാ മുന്നണി. എസ്ഐആര്‍ വീഴ്ചകള്‍, തെരഞ്ഞെടുപ്പ് സംബന്ധമായ ക്രമക്കേട് എന്നിവ ചൂണ്ടി കാണിച്ചാണ് കത്ത്. 23 പാര്‍ട്ടികളും സ്വതന്ത്രനായ കപില്‍ സിബലുമാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ഈ മാസം 8 ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലെ ധാരണ പ്രകാരമാണ് ഇപ്പോള്‍ മുന്നണി ചീഫ് ജസ്റ്റിന് കത്ത് അയച്ചിരിക്കുന്നത്. രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയാണ് ഈ നീക്കം.

എസ്ഐആര്‍ പുനഃപരിശോധിച്ചപ്പോള്‍ കോടി കണക്കിന് ഇന്ത്യന്‍ ജനതക്ക് വോട്ടവകാശം നഷ്ടപ്പെട്ടുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ബ്രെയന്‍ സ്ഥിരീകരിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ നിയമസഭ തെരഞ്ഞെടുപ്പിലെ ക്രമക്കേട്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ച ഉള്‍പ്പെടെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യത ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചത്. പ്രതിപക്ഷ കക്ഷികള്‍ ഐക്യദാര്‍ഢ്യം, ഐക്യം, പ്രതിരോധം എന്ന മുദ്രവാക്യത്തിന് കീഴില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News