വോട്ടര്പട്ടികയില് പേരുണ്ടെന്ന് ഉറപ്പാക്കണം, ഇല്ലെങ്കില് ആനുകൂല്യങ്ങള് നഷ്ടപ്പെടും;മുന്നറിയിപ്പുമായി കര്ണാടക മുഖ്യമന്ത്രി
Bengaluru, 30 ജൂണ്‍ (H.S.) കര്‍ണാടകത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമായതോടെ മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി. വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്നാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. വോട്ടര്‍പട്ടികയില്‍ പേരു
DK Shivakumar


Bengaluru, 30 ജൂണ്‍ (H.S.)

കര്‍ണാടകത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമായതോടെ മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി. വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്നാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വോട്ടവകാശം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും ഡി.കെ. ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി.

'വോട്ട് ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്. എസ്‌ഐആര്‍ അടിസ്ഥാനപ്പെടുത്തി പശ്ചിമബംഗാളില്‍ അര്‍ഹരല്ലാത്ത റേഷന്‍ ഉപഭോക്താക്കളെ പുറത്താക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ നടപടി ഉണ്ടാകും. നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടും', ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

വിവരശേഖണത്തിനായുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബി.എല്‍.ഒ.) ഭവനന്ദര്‍ശനമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പ്രത്യേക എന്യൂമറേഷന്‍ ഫോമുകള്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കര്‍ണാടക കൂടാതെ മേഘാലയ, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും എസ്.ഐ.ആര്‍. നടപടികള്‍ ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലുമായി 19.78 കോടി വോട്ടര്‍മാരാണ് എസ്.ഐ.ആറിന് വിധേയമാകേണ്ടത്.

കര്‍ണാടകത്തില്‍ 5.55 കോടി പേര്‍, മഹാരാഷ്ട്രയില്‍ 9.86 കോടി, ഝാര്‍ഖണ്ഡ്-2.64 കോടി, ഡല്‍ഹി-1.48 കോടി, മേഘാലയ 23.43 ലക്ഷം എന്നിങ്ങനെയാണ് വോട്ടര്‍മാര്‍. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കുവരെ എസ്.ഐ.ആറില്‍ പങ്കെടുത്ത് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താം.

വീടുകള്‍ സന്ദര്‍ശിക്കുന്ന ബി.എല്‍.ഒ.മാര്‍ ഒരോ വോട്ടര്‍മാര്‍ക്കും രണ്ട് ഫോമുകള്‍ നല്‍കും. ഇതില്‍ വോട്ടറുടെ നിലവിലുള്ള പട്ടികയിലെ ഫോട്ടോ അടക്കം വിവരങ്ങളുണ്ടാകും. പുതിയ ഫോട്ടോ പതിപ്പിക്കാനുള്ള സ്ഥലവും ഫോമിലുണ്ടാകും. പൂരിപ്പിച്ച ഒരു ഫോം ബി.എല്‍.ഒ.യുടെ ഒപ്പുസഹിതം വോട്ടര്‍മാര്‍ക്ക് തന്നെ സൂക്ഷിക്കാം. രണ്ടാമത്തെ ഫോം ബി.എല്‍.ഒ.മാര്‍ക്ക് നല്‍കണം. ഫോം പൂരിപ്പിക്കുന്നതിന് ബി.എല്‍.ഒ.മാര്‍ സഹായിക്കും.

ബി.എല്‍.ഒ.മാര്‍ സന്ദര്‍ശിക്കുമ്പോള്‍ വീടുകളില്‍ ആളില്ലെങ്കില്‍ വാതിലില്‍ സ്റ്റിക്കര്‍ പതിക്കും. ഇതില്‍ ബി.എല്‍.ഒ.മാരുടെ ഫോണ്‍ നമ്പറും പേരുമുണ്ടായിരിക്കും. വോട്ടര്‍മാര്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് നടപടിയെടുക്കാം. വീടുകളില്‍ ആളില്ലെങ്കില്‍ ഫോമുകള്‍ അയല്‍ക്കാരെ ഏല്‍പ്പിക്കില്ല. ഒരേ വീട്ടിലെ മറ്റ് കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

---------------

Hindusthan Samachar / Sreejith S


Latest News