Enter your Email Address to subscribe to our newsletters

Chennai, 30 ജൂണ്‍ (H.S.)
തമിഴ്നാട് പൊതുഗതാഗതത്തില്‍ വലിയ മാറ്റവുമായി വിജയ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഇനി മുതല്‍ എസി ബസുകള്‍ മാത്രമേ വാങ്ങുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. സേലത്ത് നടന്ന ഒരു ചടങ്ങിനിടെ ഗതാഗത മന്ത്രി വിജയ് തമിഴന്‍ പാര്‍ത്ഥിപനാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ണ്ണായക തീരുമാനം ജനങ്ങളെ അറിയിച്ചത്.
തമിഴ്നാട്ടിലെ ഓരോ വ്യക്തിക്കും ദൂരയാത്രകള്‍ സുഖകരമായി നടത്തുന്നതിനാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടിലെ ഏറ്റവും ഉള്‍നാടന്‍ പ്രദേശങ്ങളെപ്പോലും ശക്തമായ ഒരു ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്നും ആ യാത്രകള്‍ ഓരോ വ്യക്തിക്കും സൗകര്യപ്രദമായിരിക്കണമെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നതായി ഗതാഗത മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി വിജയ് ഈയിടെ ഒരു സര്‍ക്കാര്‍ ബസില്‍ നേരിട്ട് യാത്ര ചെയ്തിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഹനങ്ങളെല്ലാം എയര്‍കണ്ടീഷന്‍ സൗകര്യമുള്ളതാക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതെന്നും വിജയ് തമിഴന്‍ പാര്‍ത്ഥിപന്‍ വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്നതിനായി 300 പുതിയ ബസുകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തുിരുന്നു. 127.21 കോടി രൂപ ചെലവഴിച്ചാണ് ഈ ബസുകള്‍ വാങ്ങിയത്. ഇതില്‍ 164 ഡീസല്‍ ബസുകളും 136 ബിഎസ്-6 നിലവാരത്തിലുള്ള സിഎന്‍ജി ബസുകളുമാണുള്ളത്. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുമായി കോയമ്പേട്, കീളമ്പാക്കം തുടങ്ങിയ പ്രധാന ട്രാന്‍സിറ്റ് ഹബ്ബുകളില്‍ നിന്ന് ബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S