കെ. സുധാകരന്റെ തൂഫാന് വാര്യര് കൊലപാതക ശ്രമത്തിന് അറസ്റ്റില്
Kochi, 30 ജൂണ്‍ (H.S.) കെപിസിസി മുന്‍ അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ. സുധാകരന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ യോഗത്തില്‍ പങ്കെടുത്ത ആള്‍ കൊലപാതകശ്രമത്തിന് പിടിയില്‍. ലഹരിവ്യാപനത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്റ
shibu


Kochi, 30 ജൂണ്‍ (H.S.)

കെപിസിസി മുന്‍ അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ. സുധാകരന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ യോഗത്തില്‍ പങ്കെടുത്ത ആള്‍ കൊലപാതകശ്രമത്തിന് പിടിയില്‍. ലഹരിവ്യാപനത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് കെ സുധാകരന്‍ യോഗം വിളിച്ചത്. ഈ യോഗത്തില്‍ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു എന്ന ഗുണ്ടയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞദിവസം മട്ടാഞ്ചേരി ബാറില്‍വെച്ച് മാരകായുധങ്ങളുമായി ഒരാളെ ആക്രമിച്ച കേസിലാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിബു മാരകായുധങ്ങളുമായി മട്ടാഞ്ചേരി ബാറില്‍ എത്തി ഷെമീര്‍ എന്നയാളുടെ തലതല്ലിപ്പൊട്ടിക്കുകയായിരുന്നു. മനഃപൂര്‍വമായ നരഹത്യാശ്രമം ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

തൂഫാന്‍ വാരിയറെന്ന പേരില്‍ ഗുണ്ടകള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ. സുധാകരന്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്രിമിനല്‍ കേസുകള്‍ പ്രതികളും ഗുണ്ടാനേതാക്കളുമടക്കം യോഗത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സുധാകരന് തൊട്ടടുത്തായിത്തന്നെ ഷിബുവും ഉണ്ടായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ, ഓപ്പറേഷന്‍ തൂഫാന് പിന്തുണ അര്‍പ്പിച്ച് ഒരുകൂട്ടം ആളുകള്‍ തങ്ങളെ വന്ന് കാണുകയായിരുന്നുവെന്നാണ് കെ. സുധാകരന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഇത്തരമൊരു യോഗം നടന്നതായി തങ്ങള്‍ക്കറിയില്ലെന്ന് ഡി.സി.സി നേതൃത്വം വിശദീകരിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News