Enter your Email Address to subscribe to our newsletters

Thiruvananthapuram , 04 ജൂണ് (H.S.)
ധനവകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം മുന്നോട്ട് വെയ്ക്കുന്നത് തീവ്ര വലതുക്ഷ നിർദ്ദേശങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. ഭരണത്തിൽ വന്നിട്ട് ദിവസങ്ങൾ കഴിയുമ്പോൾ തൻ്റെ വലതു പക്ഷ തീവ്രത സതീശൻ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനൊപ്പം അതിൻ്റെ ഭൂമിയും വിൽക്കുക എന്ന നയമാണ് ഉള്ളത്. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ നയസമീപനമില്ല. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവ ബാധ്യതകളാണെന്ന് ധവളപത്രത്തിൽ പറയുന്നു. സംസ്ഥാനത്ത് സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനി -അംബാനി കൂട്ടുകെട്ടിന് സർക്കാര് കളമൊരുക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ കച്ചവടം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഊർജ മേഖലയും ധാതുമേഖലയും സ്വകാര്യവത്ക്കരിക്കുമെന്ന സന്ദേശമാണ് നൽകുന്നത്. സര്ക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കെതിരായാണ് ധവളപത്രം പ്രഖ്യാപിക്കുന്നത്. ശമ്പളപരിഷ്കരണം പത്ത് കൊല്ലത്തിൽ ഒരിക്കലാക്കി മാറ്റാനും ശ്രമം നടക്കുന്നു. കിഫ്ബിയിലൂടെ 1,10000 കോടിയുടെ വികസന പ്രവർത്തനമാണ് നടന്നത്. എന്നാൽ കിഫ്ബിയെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഗോവിന്ദന് ആരോപിച്ചു.
ധവളപത്രം കേരളത്തിൻ്റെ തിരിച്ചു പോക്കിൻ്റെ രേഖയായി മാറുകയാണ്. വീട്ടിൽ ക്ഷേമപെൻഷൻ നൽകില്ല എന്നും ഇതിൽ പറയുന്നു. 62 ലക്ഷം ആളുകൾ വാങ്ങുന്ന പെൻഷനാണിത്. കേരളത്തിൻ്റെ സമഗ്ര വികസനത്തെ മുന്നോട്ട് നയിച്ച ഭൂതകാലത്തിൻ്റെ ചിത്രം മാറ്റി മറിച്ച് സ്വകാര്യവത്ക്കരണത്തിൻ്റെ അറു പിന്തിരിപ്പൻ നിലപാടാണ് ഇടത് മേലങ്കിയണിഞ്ഞ് സതീശൻ അവതരിപ്പിച്ചത്.
സുരേഷ് ബാബുവിൻ്റെ മരണത്തിൽ അന്വേഷണം വേണം
തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത സുരേഷ് ബാബുവിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 16 ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ റിമാൻ്റ് ചെയ്യുകയായിരുന്നു . 31 വയസുകാരൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ തയാറാകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം
വിഎസ് അച്യുതാനന്ദൻ്റെ കാലത്ത് അടക്കം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിന് തന്നെയാണ് ഉണ്ടായിരുന്നതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇതുവരെയുള്ള കാലത്തെ കീഴ്വഴക്കം അതാണ്. ഉപനേതാവ് പദവി സംബന്ധിച്ച തർക്കം പരിഹരിക്കാനാവും. ഇടതുപക്ഷ ഐക്യം എന്ന് പറയുന്നത് വളരെ പ്രധാനമാണെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സിപിഎം - സിപിഐ ഐക്യമാണെന്നും അതിന് വേണ്ടിയാണ് സിപിഐ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR