Enter your Email Address to subscribe to our newsletters

Thiruvananthapuram, 04 ജൂണ്‍ (H.S.)
തിരുവനന്തപുരം: കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് മാറിമാറി ഭരിച്ച് ഇടത് വലത് മുന്നണികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഓരോ ധവളപത്രമിറക്കുകയും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എംഎൽഎ കുറ്റപ്പെടുത്തി. സംസ്ഥാനം രൂപീകൃതമായ കാലം മുതല്‍ ഈ രണ്ട് മുന്നണികളുമാണ് മാറി മാറി ഭരിച്ചിട്ടുള്ളത്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണികള്‍ അധികാരത്തില്‍ വരുമ്പോള്‍ ഓരോ ധവള പത്രമിറക്കുകയും അത് തെറ്റാണെന്ന് മറുപക്ഷം പറയുകയും ചെയ്യുന്നത് പതിവ് രീതിയായി മാറിയിരിക്കുകയാണ്. ഗവണ്‍മെന്റ് പണം നല്‍കുന്നില്ല എന്ന് പറയുന്നതില്‍ മാത്രമാണ് രണ്ട് പേരും യോജിക്കുന്നതെന്ന് ബി.ബി ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
6000 കോടി നീക്കിയിരുപ്പുണ്ടെന്ന് മുന്‍ ധനകാര്യ മന്ത്രി ബാലഗോപാല്‍ പറഞ്ഞപ്പോള്‍ 2000 കോടി മാത്രമേയുള്ളൂവെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞത്. അത് കേന്ദ്ര ഗവണ്‍മെന്റ് നല്‍കി ഗ്രാന്റാണെന്നുമാണ്. കേന്ദ്രം കൊടുക്കേണ്ട എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വളരെ കൃത്യമായി കൊടുക്കുന്നുണ്ട് എന്ന് നിയമസഭാ ചര്‍ച്ചാവേളയില്‍ പലപ്പോഴും ഇരുരുകൂട്ടരും സമ്മതിക്കുന്നുണ്ട്. പക്ഷേ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ രണ്ട് മുന്നണികളും കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റം പറയുന്നു.
മുഖ്യമന്ത്രി പറയുന്നത് വരുമാനത്തിന്റെ 90 ശതമാനം തുകയും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവ കൊടുക്കാന്‍ മാത്രമേ കഴിയുന്നൂള്ളൂ. ബാക്കി 10 ശതമാനമാണ് സംസ്ഥാനത്തിന്റെ തനത് വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് എന്നാണ്. 10 ശതമാനം തുക കൊണ്ട് നയപ്രഖ്യാപനത്തില്‍ പറഞ്ഞ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന് ഗോപകുമാര്‍ ചോദിച്ചു. കിഫ്ബിയുടെ കടവും കൂടി കൂട്ടി സംസ്ഥാനത്തിന്റെ പൊതു കടം എത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരതത്തില്‍ ഏറ്റവും കൂടുതല്‍ പൊതുകടമുള്ള സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാണതിനുത്തരവാദിയെന്ന് ബി.ബി ഗോപകുമാര്‍ ചോദിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടതിന് കാലാകാലങ്ങളായി സംസ്ഥാനം ഭരിച്ച ഇടത് വലത് മുന്നണികള്‍ മറുപടി പറയണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 കൊല്ലം ഭരിച്ച ഇടത് സര്‍ക്കാര്‍ സാമ്പത്തിക കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തതെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമെന്ന് പറഞ്ഞാല്‍ മാത്ര പോര ഭാവിയെ ബാധിക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവി പറഞ്ഞത് ധവളപത്ര രാഷ്ട്രീയ രേഖയാണെന്നാണ്. രാഷ്ട്രീയ രേഖയോ മറ്റെന്ത് രേഖയോ ആയാലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ എന്നുള്ളതാണ്. 10 കൊല്ലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് എല്ലാവരും മനസ്സിലാക്കണം എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 1.48 ശതമാനമായിരുന്നു ബഡ്ജറ്റ് ഇന്‍വസ്റ്റ്‌മെന്റ്. ഇന്നത് 1.30 ആയി. രണ്ട് പേരും സാമ്പത്തിക കെടുകാര്യസ്ഥതയില്‍ ഒന്നാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S