അഗസ്ത്യമലയിലെ 5000 ഏക്കർ കൈയേറ്റം ഒഴിപ്പിക്കണം,സുപ്രീംകോടതി
New delhi, 04 ജൂണ്‍ (H.S.) ന്യൂഡൽഹി : കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്‌ത്യമലയിലെ 5000 ഏക്കറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ട്‌ സുപ്രീംകോടതി. തമിഴ്‌നാട്‌ സർക്കാരിനാണ്‌ ജസ്റ്റിസുമാരായ വിക്രംനാഥ്‌, സന്ദീപ് മേത്ത എന്നിവുടെ
Supreme Court


New delhi, 04 ജൂണ്‍ (H.S.)

ന്യൂഡൽഹി : കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്‌ത്യമലയിലെ 5000 ഏക്കറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ട്‌ സുപ്രീംകോടതി. തമിഴ്‌നാട്‌ സർക്കാരിനാണ്‌ ജസ്റ്റിസുമാരായ വിക്രംനാഥ്‌, സന്ദീപ് മേത്ത എന്നിവുടെ ബെഞ്ച്‌ നിർദേശം നൽകിയത്‌. കോടതി നിയമിച്ച കേന്ദ്ര ഉന്നതാധികാര സമിതി വ്യാപക കൈയേറ്റം നടന്നെന്ന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. സർവീസിൽ തുടരുന്നതും വിരമിച്ചവരുമായ 118 സർക്കാർ ഉദ്യോഗസ്ഥരുമടക്കം 4,601 കൈയേറ്റക്കാരെയാണ്‌ കണ്ടെത്തിയത്‌. കൂടാതെ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ 553 കൈയേറ്റക്കാരെ കണ്ടെത്തി.

ഉദ്യോസ്ഥർക്കെതിരെ നടപടി സ്വീകരിച്ച്‌ പരിസ്ഥിതി നഷ്‌ടപരിഹാരം ഇ‍ൗടാക്കണം. വനേതര പ്രവർത്തനമായ കൃഷി ഈ മേഖലയിൽ നിരോധിച്ചു. റിസോർട്ടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ പൊളിച്ചുനീക്കണം. ഇവയ്‌ക്കുള്ള വൈദ്യുതി കണക്‌ഷൻ ഉടൻ വിച്ഛേദിക്കണം. വന്യജീവി സങ്കേതങ്ങളുടെ ഭൂപടം ആറുമാസത്തിനകം തയ്യാറാക്കണം. കൈയേറ്റം ഒഴിപ്പിക്കുന്നതിൽ പൊലീസ്‌ പരാജയപ്പെട്ടാൽ കേന്ദ്രസേനയെ വിന്യസിക്കും. ഉന്നാധികാര സമിതി ആഗസ്‌ത്‌ 28നകം തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണം. ​ഏറെക്കാലം മുന്പ്‌ കൈയേറ്റം നടത്തയവരെ ഒഴിപ്പിക്കാൻ പ്രയാസമുണ്ടണെന്നും കേസുകൾ നിലവിലുണ്ടെന്നും തമിഴ്‌നാട്‌ സർക്കാർ വാദിച്ചപ്പോൾ ഇത്തരം മുട്ടുന്യായങ്ങൾ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News