Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 ജൂണ്‍ (H.S.)
തൃശ്ശൂര്‍ മുണ്ടത്തിക്കോട് പടക്കനിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ ജീവന് നഷ്ടമായവര്‍ക്ക് ധനസഹായം നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷംരൂപ വീതമാകും ധനസഹായം നല്‍കുക. കഴിഞ്ഞ ഏപ്രില്‍ 21-നാണ് തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചിരുന്ന മുണ്ടത്തിക്കോട് വയലിലെ നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനമുണ്ടായത്. തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാധനങ്ങളായിരുന്നു ഇവിടെ നിര്‍മ്മിച്ചിരുന്നത്. 17 പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്.
ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വൈസ്‌ചെയര്‍മാന്‍മാരെ പുറത്താക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണമാറ്റം ഉണ്ടായപ്പോള്‍ തന്നെ പലരും സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ ആ സ്ഥാനത്ത് തുടരുക ആയിരുന്നു. ഇവരെയാണ് നിയമാനുസൃതമായ തീരുമാനത്തിലൂടെ ഒഴിവാക്കുന്നത്. ഇത്തരത്തില്‍ ഒഴിവാക്കുനനത് ഉള്‍പ്പെടെ ഒഴിഞ്ഞു കിടക്കുന്ന ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിയമനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് പണം നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കും.നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. നവീന്‍ ബാബുവിന്റെ മകള്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിതനിയമനം നല്‍കാന്‍ റവന്യൂ വകുപ്പിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനും തീരുമാനമായി.
---------------
Hindusthan Samachar / Sreejith S