Enter your Email Address to subscribe to our newsletters

New delhi, 04 ജൂണ്‍ (H.S.)
നീറ്റ് പരീക്ഷാ ഉദ്യോഗാര്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ 12 വര്‍ഷമായി പ്രധാനമന്ത്രി വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിച്ചതിന്റെ വില ഒരു തലമുറ മുഴുവന്‍ നല്‍കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ്-യുജി പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മിക്ക വിദ്യാര്‍ഥികള്‍ സമര്‍ദ്ദത്തിലാണ്. പിന്നാലെ മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അവളുടെ മരണം ആത്മഹത്യയല്ല. മറിച്ച് പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള അഴിമതി നിറഞ്ഞതും തകര്‍ന്നതുമായ ഒരു വ്യവസ്ഥയുടെ അനന്തരഫലമാണെനന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇത് ഒരു സാധാരണ ആത്മഹത്യയല്ലെന്നും തകര്‍ന്നുപോയ പരീക്ഷാ സംവിധാനത്തിന്റെ ദുരന്തഫലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു ഡോക്ടറാകാനും തന്റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുമാണ് ആ പെണ്‍കുട്ടി ആഗ്രഹിച്ചത്. അവളുടെ അച്ഛന്‍ ഒരു കര്‍ഷകനാണ്. മകളുടെ ഡോക്ടറാകാനുള്ള സ്വപ്നത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം മൂന്ന് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മകള്‍ക്ക് കോച്ചിങ് ക്ലാസുകളില്‍ പോവാന്‍ വേണ്ടി പല ജോലികളും ചെയ്തു. ഒരു അച്ഛന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. പക്ഷെ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നത്തിന്റെ സമ്മര്‍ദ്ദത്തില്‍ അവള്‍ ജീവനൊടുക്കയാിരുന്നുവെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.
നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാശ ചതുര്‍വേദിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വീണ്ടും പരീക്ഷ എഴുതാന്‍ ധൈര്യമില്ലെന്ന് അറിയിച്ച ആത്മഹത്യ കുറിപ്പും പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇതിനെ പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി എത്തിയത്. ധര്‍മേന്ദ്രപ്രധാന് ഇപ്പോഴും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. പരിഷ്‌കാരമോ നീതിയോ ഒന്നും നടക്കുന്നില്ലെന്നും നരേന്ദ്ര മോദി വിദ്യഭ്യാസ സമ്പ്രദായത്തെ നശിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S