Enter your Email Address to subscribe to our newsletters

Alappuzha, 04 ജൂണ്‍ (H.S.)
നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ധിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്ക് കുരുക്ക് മുറുകുന്നു. പ്രതിഷേധക്കാരെ നിയമവിരുദ്ധമായാണ് ഗണ്‍മാന്‍മാര്‍ നേരിട്ടത് എന്നാണ് പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വ്യക്തമാകുന്നുത്. ഇപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി കുരുക്ക് മുറുക്കുകയാണ്.
ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിക്കാന്‍ ഉപയോഗിച്ച ലാത്തി സംബന്ധിച്ചാണ് നിര്‍ണായ മൊഴി ലഭിച്ചിരിക്കുന്നത്. ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗണ്‍മാന്‍മാര്‍ക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും ആണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഗണ്‍മാന്‍മാര്‍ക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലാന്‍ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാവാമെന്നും മൊഴിയുണ്ട്.
പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസ് മാനുവല്‍ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളമേ ഉളളൂ. എന്നാല്‍ ആലപ്പുഴയിലെ മര്‍ദ്ദനത്തില്‍ ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചത് അതിനേക്കാള്‍ നീളം കൂടിയ വടിയാണെന്നും ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ വധശ്രമക്കുറ്റം അടക്കം ചുമത്തിയ പ്രതികളായ 5 പോലീസ് ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
---------------
Hindusthan Samachar / Sreejith S