ധവളപത്രത്തില് ഉടക്കിട്ട് പ്രതിപക്ഷം; അംഗീകരിക്കാതെ മുഖ്യമന്ത്രി; നിയമസഭയില് വലിയ തര്ക്കം
Thiruvanathapuram, 04 ജൂണ്‍ (H.S.) സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി വിഡി സതീശനാണ് രേഖ സഭയുടെ മേശപ്പുറത്ത് വച്ചത്. ക്രമപ്രശ്‌നം ഉന്നയിച്ച് വിയോജനക്കുറിപ്പ് നല്‍കി ധവളപത്രം സമര്‍പ്പിക്കുന്
sabha


Thiruvanathapuram, 04 ജൂണ്‍ (H.S.)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി വിഡി സതീശനാണ് രേഖ സഭയുടെ മേശപ്പുറത്ത് വച്ചത്. ക്രമപ്രശ്‌നം ഉന്നയിച്ച് വിയോജനക്കുറിപ്പ് നല്‍കി ധവളപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രതിപക്ഷ നീക്കങ്ങളെ തകര്‍ത്താണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. പ്രതിപക്ഷത്ത് നിന്നും മുന്‍ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നല്‍കിയത്. ധവളപത്രം തയാറാക്കാന്‍ പുറത്ത് നിന്നുളള സമിതിയെ വച്ചത് ശരിയായ നടപടിയല്ല. സര്‍ക്കാരന്റെ രഹസ്യരേഖകള്‍ പുറത്തുളളവര്‍ക്ക് നല്‍കിയെന്നും വിയോജനകുറിപ്പില്‍ പറയുന്നു.

സഭ നടപടികള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ധവളപത്രം മേശപ്പുറത്ത് വച്ചശേഷമാണ് വിയോജനക്കൂറിപ്പ് നല്‍കിയ ബാലഗോപാലിന് സംസാരിക്കാന്‍ അവസരം നല്‍കിയത്. ധവളപത്രം വയ്ക്കുന്നത് നല്ല കാര്യമാാണ്. എല്ലാ വിവരളും പുറത്തുവരും. അതോടെ ഇപ്പോള്‍ നടക്കുന്ന നുണപ്രചരണം മാറി സത്യം പുറത്ത് വരും. എന്നാല്‍ ഇതുവരെയുള്ള കീഴ് വഴക്കങ്ങള്‍ പാലിച്ചില്ല.

എല്ലാ രഹസ്യ ഫയലുകളും നോക്കിയാലെ ധവളപത്രം തയാറാക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിയോഗിച്ച സമിതി എല്ലാ രഹസ്യരേഖകളും പരിശോധിച്ചു. അത് സത്യപ്രതിജ്ഞാലംഘനമാണ്. ഭാവിയില്‍ ഇത് വലിയ ദോഷം ചെയ്യുന്നതാണ്. ധനകാര്യ വകുപ്പാണ് ധവളപത്രം തയാറാക്കേണ്ടത്. രഹസ്യമായി കൈകാര്യം ചെയ്യാതെ ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കാതെ പുറത്ത് നിന്നുള്ളവരെ ഏല്‍പ്പിച്ചത് ശരിയല്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷ ആരോപണം മുഴവന്‍ മുഖ്യമന്ത്രി തള്ളി. ഒരു രഹസ്യ രേഖയും പുറത്ത് പോയിട്ടില്ല. ധനവകുപ്പ് ഉദ്യോഗസ്ഥരാണ് ധവളപത്രം തയാറാക്കിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അറിയണം. ഉള്‍പ്പെടുത്തിയത് എല്ലാം പൊതുവായി ലഭിക്കുന്ന വിവരങ്ങളാണ്. പരിശോധനയ്ക്ക് വിദഗ്ദ്ധരുടെ സഹായം തേടിയുട്ടുണ്ട്. എല്ലാകാര്യവും അറിയാം എന്ന് ആരും വിചാരിക്കരുത്. എല്ലാ കാര്യങ്ങളെ കുറിച്ചും പൂര്‍ണമായും അറിയണം എന്ന് ഇല്ല. ്അതുകൊണ്ടാണ് വിദഗ്ദ്ധരുടെ സേവനം തേടിയത്. ഈ ധവളപത്രം രാഷ്ട്രീയ രേഖയല്ല. കെട്ടിപൊക്കിയ മിഥ്യകളെ തകര്‍ക്കുന്നതാണ് ഈ രേഖ. മുന്‍ സര്‍ക്കാര്‍ അടിസ്ഥാനപരമായ കാര്യംപോലും ശ്രദ്ധിക്കാതെ സാമ്പത്തിക രംഗത്തിന്റെ കുഴിമാന്തി. ഇത് വ്യക്തമാക്കാനാണ ധവളപത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു. ഇതുവരെയുള്ള ധവളപത്രങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത് എന്ന് പയുന്നത് വിചിത്രമായ വാദഗതിയാണ്. ധനകാര്യവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്താന്‍ കഴിയില്ല. അതാണ് ഗൗരവമായ വിഷയം. ഇപ്പോഴത്തെതാണ് രാഷ്ട്രീയ രേഖ. വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതില്‍ തെറ്റില്ല. എന്നാല്‍ രഹസ്യരേഖകള്‍ പുറത്ത് നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

എന്നാല്‍ ഇതിനേയും മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷ നേതാവ് നടത്തിയത് രാഷ്ട്രീയപ്രരിതമായ നിലപാട് വ്യക്തമാക്കലാണ്. ഒരു രേഖയില്‍ ആക്ഷേപം ഉന്നയിക്കുമ്പോള്‍ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് പറയണം. അതിന് കഴിഞ്ഞിട്ടില്ല. ധവളപത്രം വായിച്ച് പോലും നോക്കാതെയാണ് വിമര്‍ശിക്കുന്നത്. വായിക്കുന്നതിന് മുന്‍പ് തന്നെ രാഷ്ട്രീയ രേഖയെന്ന് പറയുന്നു.

അത് മുന്‍വിധിയോടുള്ള സമീപനമാണ്. അത് ഉചിതമായ കാര്യമല്ല. പല ധവളപത്രങ്ങളും രാഷ്ട്രീയ രേഖയാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് അങ്ങനെയല്ല

ഇതിന് മുന്‍പ് ഇങ്ങനെയാണ് നടന്നത് അതുകൊണ്ട് ഞങ്ങളും അങ്ങനെ ചെയ്യണം എന്ന പറയേണ്ട.അത് ചെയ്യാന്‍ അല്ല ഇവിടെ ഇരിക്കുന്നത്. നിങ്ങളുടെ നയങ്ങള്‍ക്ക് മാറ്റം ഉണ്ടാകാനാണ് ജനം ഇവിടെ ഇരുത്തിയത്. അത് ചെയ്യുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News