ലോകകപ്പ് ആവേശം മുറുകുന്നതിനിടെ കേരളത്തിലെ ഏറ്റവും വലിയ ഫ്ളെക്സുമായി കോങ്ങാട് അർജൻ്റീന ഫാൻസ്
Palakkad , 05 ജൂണ് (H.S.) ലോകകപ്പ് ആവേശം മുറുകുന്നതിനിടെ കേരളത്തിലെ ഏറ്റവും വലിയ ഫ്ളെക്സുമായി കോങ്ങാട് അർജൻ്റീന ഫാൻസ്. കോങ്ങാട് കൊട്ടശ്ശേരി സീഡ് ഫാമിനു സമീപം അർജൻ്റീനയുടെ പടുകൂറ്റൻ ഫ്ളെക്സാണ് ആരാധകൻ ഒരുക്കിയത്. ഈ ലോകകപ്പിനുശേഷം മെസ്സി പടിയിറങ്ങുമ്
FIFA 2026


Palakkad , 05 ജൂണ് (H.S.)

ലോകകപ്പ് ആവേശം മുറുകുന്നതിനിടെ കേരളത്തിലെ ഏറ്റവും വലിയ ഫ്ളെക്സുമായി കോങ്ങാട് അർജൻ്റീന ഫാൻസ്. കോങ്ങാട് കൊട്ടശ്ശേരി സീഡ് ഫാമിനു സമീപം അർജൻ്റീനയുടെ പടുകൂറ്റൻ ഫ്ളെക്സാണ് ആരാധകൻ ഒരുക്കിയത്. ഈ ലോകകപ്പിനുശേഷം മെസ്സി പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന് അർജൻ്റീന ആരാധകരുടെ സമ്മാനമാണ് 160 അടി നീളമുള്ള ഫ്ളെക്സ് എന്നാണ് ആരാധകരുടെ മറുപടി. കേരളത്തിൽ ഉടനീളം ആരാധകരുടെ ആവേശം പടരുകയാണ്. നിരവധി ആളുകളും സംഘടനയുമാണ് വ്യത്യസ്ത തരത്തിൽ ഫിഫ വേൾഡ് കപ്പിനെ വരവേൽക്കുന്നത്.

കളിക്കളത്തിലെ സിംഹരാജാവിന് ഞങ്ങൾ കൈയടിക്കും, കപ്പടിക്കുമ്പോൾ ആർപ്പുവിളിക്കും, മറിച്ചാണെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കും. ഇനി ആരൊക്കെ വന്നാലും കാൽപ്പന്തിൻ്റെ ലോകത്ത് ഞങ്ങളുടെ ഹീറോ മെസ്സി മാത്രം ഇതാണ് കോങ്ങാട് അർജൻ്റീന ആരാധകരുടെ നിലപാട്.

ആവേശംകൊണ്ട് കമൻ്ററിപോലെ മെസ്സിയുടെ നേട്ടങ്ങൾ യാസിർ എണ്ണിപ്പറഞ്ഞുതുടങ്ങിയപ്പോൾ കൂടെയുള്ളവർ ആർപ്പുവിളിച്ചു. ഈ ലോകകപ്പിനുശേഷം മെസ്സി പടിയിറങ്ങുമ്പോൾ അദ്ദേഹത്തിനു നൽകവുന്ന ഞങ്ങളുടെ സ്നേഹ സമ്മനമാണ് ഇതെന്നും യാസിർ പറഞ്ഞു. ഫ്രണ്ട്സ് ക്ലബ്ബും നാട്ടുകാരിൽ ചിലരും ചേർന്ന 80-ലധികം പേരുടെ കൂട്ടായ്മയിലാണ് ഫ്ളെക്സ് ഒരുക്കിയിട്ടുള്ളത്. ഫുട്ബോൾ ആവേശം കേരളത്തിൽ പടരുമ്പോൾ നിരനധ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ ഫ്ളെക്സുകൾ ഉയർന്നു.

സീഡ് ഫാമിന് സമീപം പ്രധാന പാതയിലാണ് ഫ്ളെക്സ് സ്ഥാപിച്ചിട്ടുളളത്. ഇതുകണ്ട് വാഹനങ്ങൾ റോഡരികിൽ നിർത്തും. ചിലരൊക്കെ മുന്നിൽനിന്ന് സെൽഫി എടുക്കും. പ്രതിരോധനിര കാക്കാൻ വമ്പന്മാരൊക്കെയുണ്ടെന്നു പറയുമ്പോഴും ഏയ്ഞ്ചൽ ഡി മരിയ ഇത്തവണ കളിക്കളത്തിലില്ലാത്തതിൻ്റെ സങ്കടത്തിലുമാണ് ആരാധകർ. ഡി മരിയയുടെ ചിത്രവും ഫ്ളെക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പിന് 140 അടി നീളമുള്ള ഫ്ളെക്സായിരുന്നു ഒരുക്കിയിരുന്നത്. ഇത്തവണ 60,000 രൂപവരെ ഫ്ളെക്സ് ഒരുക്കുന്നതിന് ചെലവായി. വിദേശത്തുള്ള സുഹൃത്തുക്കളും സഹായിച്ചു. മഴ കനത്തതോടെ ഫ്ളെക്സിനു കൂടുതൽ സുരക്ഷ നൽകാനുള്ള ശ്രമത്തിലായിരുന്നു യാസിറും ഒപ്പമുള്ള ഷഹീദ്, മുബഷിർ, ഷാനിദ്, അക്ബർ, സുനൂപ് തുടങ്ങിയവരും.

കേരളത്തിൽ ആരാധകരുടെ ആവേശം നിറഞ്ഞുകാണാം. ഓരോ മത്സരവും നടക്കുമ്പോഴും ഗ്രൗണ്ടുകളിലും ടർഫുകളിലും ഒരുമ്മിചെത്തി കളി കാണുകയും ആവേശം പങ്കിടുന്നവരുമാണ് കേരലത്തിലെ ഫുട്ബോൾ ആരാധകർ. ആ ആവേശം കേരളത്തിൽ ഉടനീളം കാണാൻ സാധിക്കും.ലോകം മുഴുവൻ ഫിഫ ലോകകപ്പ് ചൂടിൽ നിൽക്കുമ്പോൾ വ്യത്യസ്തമായി എന്ത് കൊണ്ടുവരാം എന്ന ആശയമാണ് ഓരോ ആരാധകർക്കിടയിലും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News